Posts

Showing posts from January, 2018

"മ്മടെ തൃശൂരിലെ DJ പൊളിച്ചുട്ടാ ".........വൈറലായി പള്ളിയിലെ ഡിജെ; ന്യൂ ജെന്‍ ആശയവുമായി തൃശ്ശൂരിലെ പള്ളി (വീഡിയോ കാണാം)

Image
വിശേഷ ദിവസങ്ങളില്‍ വീടുകളും പള്ളികളും ക്ഷേത്രങ്ങളുമൊക്കെ ദീപാലംകൃതമാക്കുന്നത് പതിവാണ്. എന്നാല്‍ കാലം മാറിയപ്പോള്‍ രൂപവും മാറി. ഇപ്പോള്‍ ഡാന്‍സിങ് ലൈറ്റുകള്‍ ആണ് ട്രെന്‍ഡ്. റിപ്പബ്ലിക് ഡേ പ്രമാണിച്ച് രാഷ്ട്രപതി ഭവനും എന്തിനേറെ ദുബായിലെ ബുര്‍ജ് ഖലീഫ വരെ ത്രിവര്‍ണപതാകയുടെ നിറത്തില്‍ നൃത്തം വയ്ക്കുന്നത് സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ പൂരപ്പെരുമയുടെ നാടായ തൃശ്ശൂരില്‍ നിന്നുള്ള മറ്റൊരു വീഡിയോ ശ്രദ്ധേയമാവുകയാണ്. നമ്മൂടെ തൃശ്ശൂരിലെ കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയാണ് ശ്രദ്ധേയമാകുന്നത്. കുത്തനെയുള്ള അഞ്ച് മുഖപ്പുകളാണ് പള്ളിക്കുള്ളത്. ഇവിടെയാണ് ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെ എല്‍ഇഡി ലൈറ്റുകള്‍ കൊണ്ട് പ്രകാശത്തിന്റെ നൃത്തവിന്യാസം ഒരുക്കിയത്. 40,000 വാട്ടിന്റെ ലൈറ്റ് ആന്‍ഡ് ഷോയാണ് നടത്തിയത്. അരമണിക്കൂറോളം നീണ്ടുനിന്ന പരിപാടി കാണാന്‍ ആയിരക്കണക്കിന് പേരാണെത്തിയത്. എന്തായാലും പൂരങ്ങളുടെ നാട്ടിലെ വ്യത്യസ്തമായ ആഘോഷകാഴ്ച സമൂഹമാധ്യമങ്ങളില്‍ വൈറലായി. വിമര്‍ശിച്ചും അനുകൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്.

കളിച്ചു നടക്കേണ്ട പ്രായത്തിൽ വേദന കടിച്ച് അമർത്തി അപൂർവ്വ രോഗത്തോട് മല്ലടിച്ചു ആര്യമോൾ

Image
കളിച്ചു നടക്കേണ്ട പ്രായത്തിൽ വേദന കടിച്ച് അമർത്തി അപൂർവ്വ രോഗത്തോട് മല്ലിടുകയാണ് പതിമൂന്ന് വയസ്സുകാരി ആര്യ. കുടുംബം കടക്കെണിയിലായതോടെ ആര്യയുടെ തുടർ ചികിത്സ നിലച്ചു. ഒരു വർഷം മുൻപ് സ്കൂളിൽ തളർന്നു വീണതോടെയാണ് ആര്യയുടെ ജീവിതം മാറി മറിഞ്ഞത്. കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ രക്താർബുദമാണെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ആർസിസിയിലേക്ക് മാറ്റി . അർബുദ ചികിത്സക്കിടെയാണ് ദേഹം പൊട്ടി മുറിവുകൾ ഉണ്ടാകുന്ന അപൂർവ്വ രോഗം പിടിപെട്ടത്. ചികിത്സക്കായി വീട് സ്ഥലവും പണയപെടുത്തി. കണ്ണൂരിലെ വാടകവീട്ടിലാണ് ഇപ്പോൾ താമസം. വിദഗ്ധ ചികിത്സയ്ക്കായി ആര്യയെ തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും , പണമില്ലാതതിനാൽ തിരിച്ചു കൊണ്ടുപോന്നു. ദേഹമാസകലം മുറിവുകളുമായി ജീവിക്കുകയാണ് ആര്യ. സാന്ത്വനവും സഹായവുമായി നല്ല മനസ്സുള്ളവർ എത്തുമെന്ന പ്രതീക്ഷയിൽ. തുടർന്ന് കുറച്ചു നാളത്തെ ചികിത്സയ്ക്കു ശേഷം ആർ സി സിയിലേയും ശ്രീചിത്തിര യിലേയും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വെല്ലൂർ സിഎംസി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയ്ക്കു ശേ

ലോകത്തിലെ ഉയരം കൂടിയ പുരുഷനും ഉയരം കുറഞ്ഞ സ്ത്രീയും നൈല്‍ നദിക്കരയില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍; കൗതുകത്തോടെ സോഷ്യല്‍ മീഡിയ

Image
ലോകത്തിലെ ഏറ്റവും ഉയരമുള്ള പുരുഷനും ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയും തമ്മില്‍ മുഖാമുഖം കണ്ടുമുട്ടി. ഒരു ഫോട്ടോഷൂട്ടിനു വേണ്ടിയാണ് ഈജിപ്റ്റില്‍ ഇരുവരും കണ്ടുമുട്ടിയത്. തുര്‍ക്കി സ്വദേശിയായ എട്ട് അടി 9 ഇഞ്ച് ഉയരമുള്ള സുല്‍ത്താന്‍ കോസനും, രണ്ടടി ആറിഞ്ചുള്ള(62.8 സെന്റിമീറ്റര്‍) നാഗ്പൂര്‍ സ്വദേശി അംഗേയുമാണ് കണ്ടുമുട്ടിയത്. അംഗേ ലോകത്തിലെ ഏറ്റവും പൊക്കക്കുറവുള്ള സ്ത്രീ എന്ന ഗിന്നസ് റെക്കോര്‍ഡിനുടമയാണ്. ഇരുപത്തിയഞ്ചു വയസുകാരിയായ അംഗേയും, 36 വയസുകാരനായ കോസനും ഈജിപ്തിലെ നൈല്‍ നദിക്കരയിലെ ഗിസ സിറ്റിയില്‍ വെച്ചാണ് കണ്ടുമുട്ടിയത്. രാജ്യത്തെ ടൂറിസത്തിന് പ്രചാരം നല്‍കാനായി ഈജിപ്ഷ്യന്‍ ടൂറിസം പ്രോമോഷന്‍ ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും ഈജിപ്തില്‍ എത്തിയത്. ഇരുവരും കണ്ടുമുട്ടിയപ്പോള്‍ ഉണ്ടായ ഉയരത്തിലെ അസാമാനത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കോസന്റെ ഉയരം ഒരു തരം വളര്‍ച്ചാ വൈകല്യമായ പിറ്റിയൂറ്ററി ജിജാന്റിസം എന്ന രോഗത്തിന്റെ പരിണിത ഫലമാണ്. 2009 ലാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യന്‍ എന്ന റെക്കോര്‍ഡ് കോസനെ തേടിയെത്തിയത്. എട്ടടിയോ, അതില്‍ കൂടുതലോ ഉയരമ

ആകാശത്ത് കാഴ്ചയുടെ വിസ്മയം തീര്‍ത്ത് പതിനായിരം പക്ഷികള്‍ ഒന്നിച്ചു പറന്നു. (വീഡിയോ കാണാം)

Image
പക്ഷി നിരീക്ഷകര്‍ക്ക് കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്ന കാഴ്ചയായിരുന്നു അയര്‍ലന്റില്‍ നടന്നത്. ആകാശത്ത് പുതപ്പ് പറന്നു നടക്കുന്ന പോലെ തോന്നും. എന്നാല്‍ പക്ഷികളുടെ ശബ്ദവും….. ഏവരെയും വിസ്മയിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. ദേശാടനക്കിളികളായ സ്റ്റാര്‍ളിംഗ് പക്ഷികളാണ് ആകാശത്ത് വിസ്മയം തീര്‍ത്തത്. കലപിലകൂട്ടി എത്തുന്ന സ്റ്റാര്‍ളിംഗ് പക്ഷികളെ കാണാന്‍ നിരവധി പേര്‍ എത്തി. പക്ഷി നിരീക്ഷകരാണ് ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയത്. ആകാശത്ത് വിവിധ രൂപങ്ങളില്‍ പറന്നകലുന്ന പക്ഷികള്‍ ഏവരുടെയും മനം കവരുന്നു. കൂട്ടമായി പറന്ന് ഏതു വമ്പന്‍മാരെയും തുരത്തിയോടിക്കാന്‍ ഉള്ള കഴിവുണ്ട് ഇക്കൂട്ടര്‍ക്ക്.ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കൂട്ടമായി ചേക്കേറുകയാണ് ഈ ദേശാടന പക്ഷികളുടെ പതിവ്.

"നരസിംഹ മന്നാഡിയാർക്കു ഇന്ന് പ്രായം 25 "; ദ്രുവം ഇറങ്ങിയിട്ട് കൽ നൂറ്റാണ്ടു .................

Image
1993 ജനുവരി 27 ഈ തീയതി മലയാള സിനിമ കണ്ട എക്കാലത്തെയും ക്ലാസിക് ഹിറ്റ് ചിത്രമായ ദ്രുവം റിലീസ് ആയ വർഷം , സ് ണ് സ്വാമിയുടെ തിരക്കഥയിൽ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത് ചിത്രം ഇറങ്ങിയിട്ട് ഇന്ന്  കാൽനൂറ്റാണ്ട് കഴിയുന്നു , ഇപ്പോളും അക്ഷരാർത്ഥത്തിൽ മൾട്ടി സ്റ്റാർ ചിത്രം എന്ന് പറയാവുന്ന ഒരു ചിത്രമാണ് ഇത് . ഇപ്പോളും മമ്മുക്കയുടെ നരസിംഹ മന്നാഡിയാറും , ജയറാമിന്റെ വീര സിംഹ മന്നാഡിയാർക്കുമൊപ്പം സുരേഷ് ഗോപിയുടെ ജോസ് നരിമാനും വിക്രത്തിന്റെ ഭദ്രനും കൂടെ ചേർന്നപ്പോൾ  മലയാളികൾ മലയാളികൾ ആസ്വദിച്ചത് ഒരു മഹാ കാവ്യം തന്നെ ആണ്. എന്നാൽ അതിലുപരി  ആളുകളുടെ മനസ്സിൽ ഇടം നേടിയത് കന്നഡ സൂപ്പർതാരം ടൈഗർ പ്രഭാകർ ചെയ്ത വില്ലൻ വേഷമായ ഹൈദർ മരക്കാർ എന്ന മാഫിയ തലവന്റെ വേഷം ആണ് മലയാള സിനിമ കണ്ട ഏറ്റവും വലിയ വില്ലൻ കഥാപാത്രം ആയിരുന്നു അക്ഷരാർത്ഥത്തിൽ അത്  സിനിമയുടെ തുടക്കത്തിൽ മമ്മുക്ക ആവശ്യപ്പെട്ടത് ഹൈദരുടെ കഥാപാത്രത്തെ ആണ് എന്നും തിരക്കഥാകൃത്തും സംവിധായകനും ഇടയ്ക്കു പ്രേക്ഷകരോട് പങ്കുവച്ചിട്ടുണ്ട് .

റോള്‍സ് റോയ്‌സുകളാൽ നിറഞ്ഞ ഒരു പ്രതികാര കഥ ; സോഷ്യല്‍ മീഡിയയില്‍ താരമായി റൂബന്‍.................

Image
സിഖുകാരന്റെ മുഖമുദ്രയാണ് അവരുടെ തലപ്പാവ്. ആ തലപ്പാവിനെ ബാന്‍ഡേജ് എന്നു വിളിച്ച് പരിഹസിച്ച ബ്രിട്ടിഷ് വ്യവസായിയെ വേറിട്ട രീതിയില്‍ വെല്ലുവിളിച്ച് തോല്‍പ്പിച്ചിരിക്കുകയാണ് മറ്റൊരു വ്യവസായിയായ സിഖുകാരന്‍. നമ്മളൊക്ക പ്രതികാരം തീര്‍ക്കുക അടിച്ചും കുത്തിയുമൊക്കെയാണ്. എന്നാല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ വ്യവസായി റൂബന്‍ സിങ്ങിന്റെ വ്യത്യസ്തമായ പ്രതികാരമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വന്‍ ശ്രദ്ധേയം. റൂബന്‍ സിങ് എന്താണ് ചെയ്തതെന്നല്ലേ എല്ലാവരും ചിന്തിക്കുന്നത്. രസകരമാണ് അദ്ദേഹത്തിന്റെ പ്രതികാരം. ആഴ്ചയില്‍ ഏഴു ദിവസവും തന്റെ തലപ്പാവിന്റെ അതേനിറത്തിലുള്ള കാറുകളില്‍ യാത്രചെയ്ത് ബ്രിട്ടീഷുകാരെ മുഴുവന്‍ വെല്ലുവിളിച്ചു. ഇപ്പോഴും സംഭവമെന്തെന്ന് ആര്‍ക്കും പിടികിട്ടിയില്ല അല്ലേ? എന്നാല്‍ കേട്ടോളൂ. റൂബന്‍ സിങ്ങിന്റെ തലപ്പാവുകളുടെ നിറമുള്ള ഓരോ കാറും കോടികള്‍ വിലയുള്ള റോള്‍സ് റോയ്‌സ് കാറുകളായിരുന്നു. റോള്‍സ് റോയ്‌സ് ഫാന്റം ഡോണ്‍, റെയ്ത്, ഗോസ്റ്റ് തുടങ്ങിയ എല്ലാ മോഡലുകളേയും റൂബന്‍ തന്റെ തലപ്പാവുകളുടെ നിറത്തില്‍ ഭാഗിയാക്കി. റൂബന്‍ സിങ് തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ പ്രതികാരത്തിന്റെ വിവരം പ

വെള്ളാനകളുടെ നാട്ടില്‍; ഈ ആനകള്‍ വെള്ള പൂശിയതിന് പിന്നില്‍ ഉള്ള കഥ ഇതാണ്.............

Image
കണ്ടാല്‍ സ്തൂപങ്ങളാണെന്ന് തോന്നുന്ന വിതം വെള്ളപുതച്ച് നില്‍ക്കുകയാണ് ഈ ആനക്കൂട്ടം. അഫ്രിക്കന്‍ രാജ്യമായി നമീബിയയിലെ കല്‍ഹാരിയിലെ താഴ്ന്ന പ്രദേശത്താണ് ഈ ആനകളുള്ളത്. കനത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ ചെളിനിറഞ്ഞ തടാകങ്ങളില്‍ മുങ്ങിപ്പൊങ്ങിയതാണ് ഈ അനകള്‍. ചെളിയില്‍ കുതിര്‍ന്ന ശരീരവുമായി വെയിലത്തിറങ്ങിയ ഈ അനകളെ കണ്ടാല്‍ വെള്ളാനകളാണെന്നേ പറയൂ….. മാര്‍ബിള്‍ കൊണ്ടുണ്ടാക്കിയ സ്തൂപങ്ങളാണെന്നും ഇവയെ കണ്ടാല്‍ തോന്നും. ചിത്രങ്ങള്‍ കാണാം……..

DQ നായകനായ ആദ്യ ബോളിവുഡ് ചിത്രം കാർവാർ ...ജൂൺ ഒന്നിന് റിലീസ് ആകുന്നു ........

Image
ദുൽഖുർ സൽമാൻ തന്റ്റെ ഫേസ്ബുക് പേജുവഴിയാണ് ആരാധകരെ ഈ വിവരം അറിയിച്ചത് , ഒരുപാടു പ്രതീക്ഷകളോടെ DQ ഫാൻസ്‌ കാത്തിരിക്കുന്ന സിനിമയുടെ വിശേഷങ്ങൾ പലതും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു . ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലും തമിഴ് സിനിമയിലും താരമായ ദുൽഖുർ ബോളിവുഡിലും ആരാധകരെ സൃഷ്ട്ടിക്കും എന്നാണ് എല്ലാ ആരാധകരും ഒന്നടങ്കം പറയുന്നത്. ബാസിഘർ , സർഫെറോഷ് , ക്രിഷ്, ബർഫി മുതലായ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആയ ആകാശ് ഖുറാന ആണ് സംവിധായകാൻ  UTV motion pictures ന്റെ ബാനറിൽ റോണി സ്ക്രീവ്വാല ആണ് ചിത്രം നിർമിക്കുന്നത് . ദുൽക്കറിന്റെ കൂടാതെ ഇർഫാൻ കഹാനും ഈ ചിത്രത്തിൽ മറ്റൊരു ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നു കീർത്തി കാര്ബന്തയും മിഥില പാൽകരുമാണ് നായികമാർ .......കൂടുതൽ  അപ്ഡേഷനും DQ ന്റെ സിനിമക്കുമായി കാത്തിരിക്കുകയാണ് ആരാധകർ .

പ്രണയത്തിന്റ്റെ സൗഹൃതത്തിന്റ്റെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളുമായി " ഒരു പത്താംക്ലാസിലെ പ്രണയം "..............

Image
പ്രണയം എന്ന അനുഭൂതി ആസ്വദിച്ചവര്‍ക്ക്‌ അറിയാം എല്ലാ പ്രണയത്തിനു പിന്നിലും ഒരു കൂട്ടുകാരനോ കൂട്ടുകാരിയെ സഹായിച്ചിട്ടുണ്ട് എന്ന് .......വിദ്യാലയ പ്രണയം ഒരു അനുഭൂതി ആയിരുന്നു സൗഹൃദത്തിന്റ്റെയും പ്രണയത്തിന്റ്റെയും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ പകരാൻ " ഒരു പത്താംക്ലാസിലെ പ്രണയം " വരുന്നു ................ മനസ്സ് തുറന്നു പ്രണയിച്ചവരുടെ പ്രണയം ആഘോഷമാക്കിയവരുടെ നന്മയുടെയും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും എല്ലാ രസങ്ങളും നിറഞ്ഞ ഒരു കൊച്ചു കുടുംബചിത്രം........... /iframe>

ബോളിവുഡ് കിഴടക്കാൻ കുഞ്ഞിക്ക .........."കാർവാർ" വരുന്നു

Image
    മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ബഹുമതിയുടെ മതിലുകളിൽ ഒതുങ്ങാതെ സ്വന്തം പ്രയത്നം കൊണ്ടും കഴിവുകൊണ്ടും മലയാളികളെ ചുരുങ്ങിയ കാലയളവിൽ തന്നെ സ്വന്തം ആരാധകർ ആക്കി മുന്നേറുന്ന നമ്മുടെ യൂത്ത് ഐക്കോൺ ദുൽക്കർ സൽമാൻ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് സിനിമ വരുന്നു "കാർവാർ" വരുന്നു . ബാസിഘർ , സർഫെറോഷ് , ക്രിഷ്, ബർഫി മുതലായ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആയ ആകാശ് ഖുറാന ആണ് സംവിധായകാൻ  UTV motion pictures ന്റെ ബാനറിൽ റോണി സ്ക്രീവ്വാല ആണ് ചിത്രം നിർമിക്കുന്നത് . ദുൽക്കറിന്റെ കൂടാതെ ഇർഫാൻ കഹാനും ഈ ചിത്രത്തിൽ മറ്റൊരു ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നു കീർത്തി കാര്ബന്തയും മിഥില പാൽകരുമാണ് നായികമാർ .......കൂടുതൽ  അപ്ഡേഷനും DQ ന്റെ സിനിമക്കുമായി കാത്തിരിക്കുകയാണ് ആരാധകർ .

മലയാള സിനിമയുടെ പദ്മരാജ യുഗത്തിന് തിരശീല വീണിട്ടു 27 വര്ഷം..................

Image
മലയാള സിനിമ ആസ്വാദകരുടെ മനസ്സിൽ വ്യത്യസ്തമായ  ചലച്ചിത്ര അനുഭവങ്ങൾ തുറന്നു തന്ന ആ "പദ്മരാജ യുഗം " അവസാനിച്ചിട്ടു 27 വര്ഷം രാത്രി വളരെ കഴിഞ്ഞിരുന്നു,പ്രഭാതം അടുത്തടുത്ത് വരുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു . ഞാന്‍ കട്ടിലിലിരുന്നു , എന്റെ കാല്‍ക്കല്‍ വെറും നിലത്തായി അവളും , ഇടയ്ക്കിടെ എന്റെ കൈകളില്‍ അവള്‍ മൃദുവായി ചുംബിച്ചു , മറ്റു ചിലപ്പോള്‍ നിശബ്ദയായി എന്റെ മുഖത്തേക്ക് നോക്കി ,,,,,,,, രാവിലെ തമ്മില്‍ പിരിഞ്ഞു. വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക ,,, മലയാളത്തിന്റെ ഗന്ധര്‍വ്വ പുണ്യം ,, പി.പദ്മരാജന്‍ .. മലയാളിയുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ സവിശേഷമായൊരു സ്ഥാനമുള്ള മഹാരഥന്‍ ,, ഒരു പക്ഷെ മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്തത്. ഒരിക്കല്‍ ഒരിടത്തൊരു ഗന്ധര്‍വ്വനുണ്ടായിരുന്നു എന്ന് കഥപറയാന്‍ തുടങ്ങുമ്പോള്‍ ഒരിടത്തല്ല മലയാള സിനിമാ സാഹിത്യ നഭസ്സിലാണ് ആ ഗന്ധര്‍വ സാന്നിധ്യം ഉണ്ടായിരുന്നത് എന്ന് തിരുത്തി പറയാന്‍ പോന്ന സവിശേഷത . മഴയും പ്രണയവും രതിയും ഇഴചേരുന്ന പദ്മരാജന്‍ ചിത്രങ്ങള്‍ ഇന്നും ചര

കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി ; മാര്‍ക് സിഫ്‌നിയോസ് ക്ലബ്ബ് വിട്ടു

Image
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിലെ സൂപ്പര്‍ താരം മാര്‍ക് സിഫ്‌നിയോസ് ക്ലബ്ബ് വിട്ടു. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലെ മികച്ച കളിക്കാരനായിരുന്നു സിഫ്‌നിയോസ്. ഈ സീസണില്‍ ടീമിനായി ആദ്യ ഗോള്‍ നേടിയ ഡച്ച് താരം പിന്നീട് 12 കളികളില്‍ നിന്നും നാല് ഗോളുകള്‍ സ്വന്തമാക്കിയിരുന്നു. സിഫ്‌നിയോസിന്റെ പിന്മാറ്റത്തെക്കുറിച്ചുള്ള വ്യക്തമായ കാരണം എന്താണെന്ന് പുറത്തുവന്നിട്ടില്ല. അതേസമയം ഐഎസ്എല്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ മികച്ച ഒരു താരം പിന്മാറുന്നത് ബ്ലാസ്റ്റേഴ്‌സിന് കടുത്ത തലവേദനയായിരിക്കും. സിഫ്‌നിയോസിന്റെ അഭാവം ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. താരത്തിന്റെ പിന്മാറ്റം ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയുടെ കരുത്ത് കുറയ്ക്കും. അതേസമയം സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് നന്ദി അറിയിച്ചു. നേരത്തെ ടീമിന്റെ പരിശീലകനായിരുന്ന റെനെ മ്യൂളന്‍സ്റ്റീനും ബ്ലാസ്റ്റേഴ്‌സ് വിട്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ രണ്ടു കളികളിലും സിഫ്‌നിയോസ് പകരക്കാരനായിട്ടായിരുന്നു ഇറങ്ങിയത്. രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിനു ഗോളൊന്നും നേടാന്‍ ക

23 വർഷത്തിന് ശേഷം ആടുതോമ തിരിച്ചുവന്നപ്പോൾ .........ടീസർ വൈറൽ ആകുന്നു (വീഡിയോ കാണാം)

Image
മലയാള സിനിമയിലെ എക്കാലത്തെയും ആക്ഷൻ ത്രില്ലെർ ചിത്രമായ സ്പടികം സിനിമയിലെ ലാലേട്ടന്റെ ആടുതോമയെയും ആടുതോമയുടെ മുണ്ടുപറിച്ചുള്ള അടിയും എല്ലാം മലയാള പ്രേക്ഷകരിൽ ഇപ്പോളും രോമാഞ്ചം ഉളവാക്കുന്നതാണ് . അതുകൊണ്ടു തന്നെ ആണ് രൂപേഷ് പീതാംബരൻ എന്ന നടൻ തിരിച്ചു വന്നപ്പോൾ അദ്ദേഹത്തോട് നമ്മൾ മലയാളികൾ ഒരു പ്രത്യേക ഇഷ്ട്ടം കാട്ടിയതും , സംവിധായകന്റെ വേഷത്തിൽ തീവ്രം എന്ന ദുൽഖുർ സൽമാൻ ചിത്രം ഡയറക്റ്റ് ചെയ്തു തിരിച്ചു വന്ന അദ്ദേഹം ഒരു മെക്സിക്കൻ അപരത അടക്കം നിരവധി ചിത്രത്തിലൂടെ സജീവം ആയികൊണ്ടിരിക്കുകയാണ് ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ "അംഗരാജ്യത്തെ ജിമ്മന്മാർ " എന്ന സിനിമയിൽ ആദ്യകാല കഥാപാത്രമായ ആടുതോമയെ റിക്രിയേറ്റു ചെയ്തു ഇറക്കിയ ഫിലിം ടീസർ ഇതിനോടകം തന്നെ വാൻ ഹിറ്റ് ആകുകയാണ് സോഷ്യൽ മീഡിയയിൽ . ഫെബ്രുവരിയിൽ ആണ് ചിത്രം റിലീവ്സ് ആകുന്നത്.

പ്രണയിച്ചവർക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവർക്കും പ്രണയിക്കാൻപോകുന്നവർക്കുമായി .................

Image
പൊടിമീശ മുളക്കുന്ന ആ പ്രായം ഓർക്കുന്നില്ലേ പണ്ട് സ്കൂൾ യൂണിഫോം ഇട്ടു നമ്മൾ ആഘോഷമാക്കിയ ആ വിദ്യാലയ ഓർമ്മകൾ, പ്രണയം എന്ന വാക്ക് ചുണ്ടിലും മനസ്സിലും ആദ്യമായി പൂവിട്ട കാലം അന്ന് പ്രേമിക്കാതെ ഇരുന്നവർ അല്ലെങ്കിൽ പ്രേണയം എന്ന വികാരം മനസ്സിൽ തോന്നാതെ ഇരുന്നത് അപൂർവം മാത്രം. പ്രണയത്തിന്റെ കൗമാര-യൗവന കാലഘട്ടം വീണ്ടും ഒരുമിപ്പിച്ചുകൊണ്ടു ഒരു ചെറിയ പ്രണയ ചിത്രം വരുന്നു  " ഒരു പത്താം ക്ലാസ്സിലെ പ്രണയം " . അങ്ങനെ പ്രേമിച്ചവർക്കും പ്രേമിച്ചുകൊണ്ടിരിക്കുന്നവർക്കും പ്രേമിക്കാൻ പോകുന്നവർക്കുമായി വലിയ ഓർമ്മകൾ തരുന്ന ഈ ചെറിയ ചിത്രം സമർപ്പിക്കുന്നു ഈ ചെറിയ ചിത്രത്തെ പ്രോത്സാഹിപ്പിക്കുന്ന ടോവിനോ തോമസിന് നന്ദി ...... പ്രണയിച്ചവർക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവർക്കും പ്രണയിക്കാൻപോകുന്നവർക്കുമായി .................

തണുത്തുറഞ്ഞ തടാകത്തില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷിച്ച് മനുഷ്യച്ചങ്ങല; ദൃശ്യങ്ങള്‍ വൈറലാകുന്നു (വീഡിയോ കാണാം)

Image
തണുത്തുറഞ്ഞ തടാകത്തില്‍ കുടുങ്ങിപ്പോയ ഒരു കുടുംബത്തെ സമീപവാസികള്‍ 82 അടിനീളമുള്ള മനുഷ്യച്ചങ്ങല തീര്‍ത്ത് രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. വടക്കന്‍ ചൈനയിലെ ഹെബോയ് പ്രവിശ്യയിലെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലോക്കല്‍ കള്‍ച്ചര്‍ പാര്‍ക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇവിടെ സന്ദര്‍ശനത്തിനെത്തിയ യുവതിയും രണ്ടു കുട്ടികളും വെള്ളം തണുത്തുറഞ്ഞ തടാകത്തില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഇവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസികള്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച് മനുഷ്യ ചങ്ങല ഉണ്ടാക്കി ഇവരെ പുറത്തെത്തിച്ചു. അതിസാഹസികമായാണ് ഈ കുടുംബത്തെ ആളുകള്‍ ഒത്തൊരുമിച്ച് രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ സമീപമുണ്ടായിരുന്ന ഒരാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ ഇട്ടത്.

"ഏതിനെ രജനി പടം പതിര്ക്കു അണ്ണൈ "........തമിഴ് മലയാളം ഭാഷകളിൽ ഒരുമിച്ചു റെലെവിസിന് ഒരുങ്ങി മമ്മുക്കയുടെ സ്ട്രീറ്റ് ലൈറ്റ് മൂവി ട്രൈലെർ

Image
നവാഗതനായ ശ്യാംദത് സംവിദാനം നിർവഹിക്കുന്ന ഏറ്റവും പുതിയ മമ്മുക്ക ചിത്രമായ സ്ട്രീറ്റ് ലൈറ്റ് ന്റ്റെ ട്രൈലെർ യൂട്യൂബിൽ വാൻ വിജയം. ജനുവരി 26 നു തിയേറ്റർ റീലിവിസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാണവും വിതരണം മമ്മൂട്ടിയുടെ തന്നെ നിർമ്മാണകമ്പനിയായ Play House Motion Picture ആണ് ഫവാസ് മുഹമ്മദ് തിരക്കഥ എഴുതിയിരിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ , ജോയ് മാത്യു ,സൗബിൻ ഷാഹിർ , മൊട്ടരാജേന്ദ്രൻ , ധർമജൻ , സോഹൻ സീനുലാൽ ,ഹരീഷ് കണാരൻ,നീനാകുറുപ്പ് ,ലിജോ മോൾ എന്നിവരാണ് , മ്യൂസിക് ആദർശ് എബ്രഹാം , ഛായാഗ്രഹണം സാദത് സൈനുദീൻ. മലയാളം , തമിഴ് ഭാഷകളിൽ ഒരേ സമയമാണ് സിനിമ റിലീവ്സ് ആകുന്നത്.

ജപ്പാനിലേക്ക് യാത്ര പോകുന്നവർ താവളയെയും കൂടെ കൂട്ടുക ; വിചിത്രമായ ഒരു അന്ധവിശ്വാസം

Image
 അന്ധവിശ്വാസങ്ങളും മറ്റും പുലര്‍ത്തി പോകുന്നതില്‍ കേമന്മാരാണ് ഇന്ത്യക്കാര്‍. ഒന്ന് തിരിയണമെങ്കിലോ മറിയണമെങ്കിലോ സമയവും കാലവും നോക്കി പറഞ്ഞ് പഠിപ്പിക്കുന്നവരായാത് കൊണ്ട് അവരില്‍ നിന്ന് ആ പഴയ ചിന്താഗതികള്‍ മാറാന്‍ കുറച്ച് സമയമെടുക്കും.എന്നാല്‍ നമ്മള്‍ ഇന്ത്യക്കാര്‍ മാത്രമല്ല മറിച്ച് മറ്റു രാജ്യക്കാരും ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ വെച്ചുപൊറുപ്പിക്കുന്നവരാണ്. ഒരു തവളയെ ഭാഗ്യമായി കാണുന്നവരാണ് ചൈനക്കാര്‍. ജപ്പാനിലും അത് പോലെ തന്നെ. ജപ്പാനില്‍ യാത്ര പോകുന്നവര്‍ ഒരു തവളയെ കൂടെ കൊണ്ടുപോകും. സുരക്ഷിതമായി തിരിച്ചെത്തുന്നതിനാണ് ഇതെന്നാണ് വിശ്വാസം. അങ്ങനെ തവളകളുമായി ബന്ധപ്പെട്ട് കിടക്കുന്ന പല കഥകളും വിശ്വാസങ്ങളുമനേകം. കഴിഞ്ഞ മുപ്പത് വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് തവളകളെ കുറിച്ച് പഠനം നടത്തുന്ന സീമ ഭട്ട് വിവിധ ഇനത്തില്‍പ്പെട്ട നാന്നൂറോളം തവളകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. വേള്‍ഡ് വൈഡ് ഫണ്ടിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. ഈ മാസം 16 ന് ഡല്‍ഹിയില്‍ ലോധി എസ്റ്റേറ്റിലാണ് പ്രദര്‍ശനം. ഭക്ഷണശൃംഖല ബാലന്‍സ് ചെയ്യുന്നതില്‍ നല്ലൊരു പങ്ക് വഹിക്കുന്ന ജീവിയാണ് തവളകള്‍. എന്നാലും ആന

"വിദ്യാലയത്തിലെ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു ചെറിയ ചിത്രം കൂടെ "... പഴമ ഉണർത്തുന്ന പുതിയ ചിത്രം ; ഒരു പത്താംക്ലാസിലെ പ്രണയം

Image
 പുതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ചിത്രമാണ് ഒരു പത്താം ക്ലാസ്സിലെ പ്രണയം. ശ്രീ നിതീഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം മൂവി ബോംബ് ഫിലിംസിന്റെ ബാനറില്‍ ശ്രീ സീമന്ത് ഉളിയിലാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കണ്ണന്‍ സന്തോഷ് ആണ്. താരപരിവേഷങ്ങൾ ഇല്ലാത്ത ഈ കൊച്ചു ചിത്രത്തിന് എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ചിത്രത്തെക്കുറിച്ചുള്ള  നായകൻ കണ്ണന്‍ സന്തോഷിന്റെ വാക്കുകളിലേക്ക്;; Dear Friends പുതുമുഖങ്ങളെ അണിനിരത്തി മൂവി ബോംബ് ഫിലിംസിന്റെ ബാനറില്‍ ശ്രീ സീമന്ത് ഉളിയില്‍ നിര്‍മാണവും , ശ്രീ നിതീഷ് കെ നായര്‍ സംവിധാനവും നിര്‍വഹിച്ച ഒരു പത്താം ക്ലാസ്സിലെ പ്രണയം എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രം അവതരിപ്പിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമ എന്ന എന്റെ സ്വപ്നത്തിലേക്ക് എന്നെ കയ്യ് പിടിച്ചു കയറ്റിയ എന്റെ സംവിധായകന്‍ നിതീഷ് സാറിനും ,നിര്‍മാതാവ് സീമന്ദേട്ടനും, ഈ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ഒരായിരം നന്ദി ...ഇപ്പോള്‍ post production നടന്നു കൊണ്ടിരിക്കുന്ന ഞങ്ങളുടെ സിനിമ മാര്‍ച്ച്

റാംപിലെത്തിയ മോഡലിന്റെ തലയ്ക്ക് തീപിടിച്ചു; പിന്നീട് സംഭവിച്ചത്; (വീഡിയോ കാണാം)

Image
ഫാഷന്‍ ഷോയില്‍ പങ്കെടുത്ത മോഡലിന്റെ തലയ്ക്ക് തീപിടിച്ചു. ഈജിപ്ത് ഫാന്‍ ഷോയിലാണ് സംഭവം. തൂവലുകള്‍ കൊണ്ട് നിര്‍മിച്ച വെഞ്ചാമരം പോലുള്ള അലങ്കാരവസ്തു തലയിലണിഞ്ഞാണ് മോഡല്‍ റാംപിലെത്തിയത്. പരമ്പരാഗരാത വേഷമണിഞ്ഞെത്തിയ മോഡലിന്റെ ഇരുവശത്തും ദീപശിഖയുമേന്തി ഭടന്മാര്‍ ഉണ്ടായിരുന്നു. നടന്നുവരുന്നതിനിടയ്ക്ക് തൂവലിന്റെ ഒരു ഭാഗം തീപിടിച്ചു. പിന്നീട് ആളിക്കത്തുകയായിരുന്നു. കാണികളില്‍ ഒരാള്‍ ഓടിവന്ന് തീയണയ്ക്കാന്‍ നോക്കി. അണിയറ പ്രവര്‍ത്തകരും ഓടിയെത്തി മോഡലിന്റെ തലയില്‍ നിന്നും അത് എടുത്തുമാറ്റി. വെപ്രാളത്തില്‍ മോഡല്‍ അലറിവിളിക്കുന്നതും വീഡിയോയില്‍ കാണാം.

വിവാഹഫോട്ടോഷൂട്ടിനായി വധുവിനൊപ്പം പെണ്‍സുഹൃത്തുക്കളില്ലെങ്കില്‍ എന്തുചെയ്യും? പകരം ആണ്‍സുഹൃത്തുക്കളെ കൂടെ കൂട്ടുമെന്ന് പറയും ബ്രസീലുകാരിയായ റെബേക്ക

Image
വിവാഹഫോട്ടോഷൂട്ടിനായി വധുവിനൊപ്പം പെണ്‍സുഹൃത്തുക്കളില്ലെങ്കില്‍ എന്തുചെയ്യും? പകരം ആണ്‍സുഹൃത്തുക്കളെ കൂടെ കൂട്ടുമെന്ന് പറയും ബ്രസീലുകാരിയായ റെബേക്ക. അതുതന്നെയാണ് റബേക്കയുടെ വിവാഹത്തിന് സംഭവിച്ചതും. വിവിവാഹവേളയില്‍ വധുവിന്റെ കൂടെ നിന്ന് മേക്കപ്പിനും വസ്ത്രധാരണത്തിനുമെല്ലാം സഹായിക്കാന്‍ റെബേക്കയ്ക്ക് പെണ്‍സുഹൃത്തുക്കളില്ലായിരുന്നു. ”വിവാഹത്തിന് ഒരാഴ്ച മുമ്പാണ് ഫോട്ടോഷൂട്ടിനെ കുറിച്ച് ചിന്തിക്കുന്നത്. എന്റെ വിവാഹഒരുക്കങ്ങളുടെ ഒരു ഫോട്ടോഷൂട്ടായിരുന്നു മനസില്‍. പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ചിരിച്ചും കളിച്ചും ആടിയും പാടിയുമെല്ലാം വധു നില്‍ക്കുന്ന ഫോട്ടോഷൂട്ടൊക്കെ ധാരാളം കണ്ടിട്ടുണ്ട്. പക്ഷെ പെണ്‍സുഹൃത്തുക്കളില്ലാത്ത എനിക്ക് അതോര്‍ത്തപ്പോള്‍ സങ്കടം വന്നു. അങ്ങനെയാണ് എന്റെ വിവാഹ ഫോട്ടോഷൂട്ടില്‍ ആണ്‍സുഹൃത്തുക്കള്‍ പെണ്‍സുഹൃത്തുക്കളായി വേഷം കെട്ടിയത്. രസകരമായിരുന്നു ആ ഫോട്ടോഷൂട്ട്”, റബേക്ക പറഞ്ഞു. കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ് 24കാരിയായ റബേക്ക. റബേക്കയുടെ ക്ലാസിലെ 60 വിദ്യാര്‍ഥികളില്‍ 4 പേര്‍ മാത്രമാണ് പെണ്‍കുട്ടികള്‍. അതുകൊണ്ട് തന്നെ റെബേക്കയുടെ സുഹൃത്തുക്കള്‍