വിവാഹഫോട്ടോഷൂട്ടിനായി വധുവിനൊപ്പം പെണ്‍സുഹൃത്തുക്കളില്ലെങ്കില്‍ എന്തുചെയ്യും? പകരം ആണ്‍സുഹൃത്തുക്കളെ കൂടെ കൂട്ടുമെന്ന് പറയും ബ്രസീലുകാരിയായ റെബേക്ക
വിവാഹഫോട്ടോഷൂട്ടിനായി വധുവിനൊപ്പം പെണ്‍സുഹൃത്തുക്കളില്ലെങ്കില്‍ എന്തുചെയ്യും? പകരം ആണ്‍സുഹൃത്തുക്കളെ കൂടെ കൂട്ടുമെന്ന് പറയും ബ്രസീലുകാരിയായ റെബേക്ക. അതുതന്നെയാണ് റബേക്കയുടെ വിവാഹത്തിന് സംഭവിച്ചതും. വിവിവാഹവേളയില്‍ വധുവിന്റെ കൂടെ നിന്ന് മേക്കപ്പിനും വസ്ത്രധാരണത്തിനുമെല്ലാം സഹായിക്കാന്‍ റെബേക്കയ്ക്ക് പെണ്‍സുഹൃത്തുക്കളില്ലായിരുന്നു. ”വിവാഹത്തിന് ഒരാഴ്ച മുമ്പാണ് ഫോട്ടോഷൂട്ടിനെ കുറിച്ച് ചിന്തിക്കുന്നത്. എന്റെ വിവാഹഒരുക്കങ്ങളുടെ ഒരു ഫോട്ടോഷൂട്ടായിരുന്നു മനസില്‍. പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ചിരിച്ചും കളിച്ചും ആടിയും പാടിയുമെല്ലാം വധു നില്‍ക്കുന്ന ഫോട്ടോഷൂട്ടൊക്കെ ധാരാളം കണ്ടിട്ടുണ്ട്. പക്ഷെ പെണ്‍സുഹൃത്തുക്കളില്ലാത്ത എനിക്ക് അതോര്‍ത്തപ്പോള്‍ സങ്കടം വന്നു. അങ്ങനെയാണ് എന്റെ വിവാഹ ഫോട്ടോഷൂട്ടില്‍ ആണ്‍സുഹൃത്തുക്കള്‍ പെണ്‍സുഹൃത്തുക്കളായി വേഷം കെട്ടിയത്. രസകരമായിരുന്നു ആ ഫോട്ടോഷൂട്ട്”, റബേക്ക പറഞ്ഞു.
കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ് 24കാരിയായ റബേക്ക. റബേക്കയുടെ ക്ലാസിലെ 60 വിദ്യാര്‍ഥികളില്‍ 4 പേര്‍ മാത്രമാണ് പെണ്‍കുട്ടികള്‍. അതുകൊണ്ട് തന്നെ റെബേക്കയുടെ സുഹൃത്തുക്കള്‍ ആണ്‍കുട്ടികള്‍ ആയതില്‍ അദ്ഭുതപ്പെടാനുമില്ല. റബേക്ക തന്നെയാണ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ചിത്രം വൈറലാകുകയും ചെയ്തു.












Comments
Post a Comment