പിതാവിന് വയസു 46 മാതാവിന് 42 ; ഇരുപത് മക്കളുമായി ദമ്പതികള്‍ ഒരു ചാനല്‍ ഷോയ്‌ക്കെത്തിയപ്പോള്‍ (വീഡിയോ കാണാം)........
ബ്രിട്ടണിലെ നോയര്‍ റാഡ് ഫോര്‍ഡിനും(46) ഭാര്യ സ്യൂ(42)യ്ക്കും കൂടി 20 മക്കളാണുള്ളത്. ഐടിവിയുടെ ദിസ് മോണിങ് ടുഡേ പരിപാടിയില്‍ പങ്കെടുക്കാന്‍ അടുത്തിടെ ഈ അച്ഛനമ്മമാരും അവരുടെ 20 മക്കളും വളരെ സന്തോഷത്തോടെയാണ് എത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇവര്‍ തങ്ങളുടെ 20മത്തെ കുഞ്ഞും 11ാംമത്തെ പുത്രനുമായ ആര്‍ച്ചിയെ സ്വാഗതം ചെയ്തത്.
28 വയസ് മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഇനി ഒരു ആണ്‍കുട്ടി ജനിക്കുമ്പോള്‍ പ്രസവം അവസാനിപ്പിക്കുമെന്നാണ് തങ്ങള്‍ തീരുമാനിച്ചിരുന്നതെന്നും 20ാമത്തെ കുട്ടിയോട് കൂടി തങ്ങള്‍ ഈ പരിപാടി നിര്‍ത്തിയിരിക്കുന്നുവെന്ന് അറിയിക്കാന്‍ സന്തോഷമുണ്ടെന്നുമാണ് ഈ ദമ്പതികള്‍ ഷോക്കിടയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മൂന്ന് മാസം മാത്രം പ്രായമുള്ള ഇവരുടെ ഇളയമകനായ ആര്‍ച്ചിക്ക് 19 കൂടപ്പിറപ്പുകളാണുള്ളത്. ഇതില്‍ മൂത്തസന്താനമായ ക്രിസിന് 28 വയസാണുള്ളത്. തുടര്‍ന്ന് സോഫി(23), ക്ലോയ്(22), ജാക്ക് (20), ഡാനിയേല്‍(18), ലൂക്ക്, മിലി(16), കാത്തി(14), ജെയിംസ്(13), എല്ലി (12), എയ്മീ(11), ജോഷ് (10), മാക്‌സ് (8), ടില്ലി (7), ഓസ്‌കാര്‍(5), കാസ്പര്‍(4), ഹാലി (2),പതിനാറ് മാസം പ്രായമുള്ള ഫോയ്ബ് എന്നിവരാണവര്‍. ഓരോ പ്രസവം കഴിയുന്തോറും തന്റെ ശരീരം സാധാരണ അവസ്ഥയിലേക്ക് തിരിച്ച് വരാറുണ്ടെന്നാണ് സ്യൂ വെളിപ്പെടുത്തുന്നത്. ആഴ്ചയില്‍ 170 പൗണ്ടാണ് ഈ വലിയ കുടുംബത്തിന് ബെനിഫിറ്റ് വകയില്‍ ലഭിക്കുന്നത്. മുതിര്‍ന്ന കുട്ടികളുടെ സഹായത്തോടെയാണ് തങ്ങള്‍ ചെറിയ കുട്ടികളെ വളര്‍ത്തുന്നതും മറ്റ് ജോലികള്‍ ചെയ്യുന്നതെന്നും ഒരു ചോദ്യത്തിന് മറുപടിയായി ഈ ദമ്പതികള്‍ വെളിപ്പെടുത്തുന്നു.
സ്യൂക്ക് വെറും ഏഴ് വയസ് പ്രായമുള്ളപ്പോഴായിരുന്നു ഈ ദമ്പതികള്‍ ആദ്യമായി പരസ്പരം കണ്ടത്. സ്യൂവിന് ആദ്യ കുട്ടി പിറക്കുമ്പോള്‍ അവര്‍ക്ക് വെറും 14 വയസ് മാത്രമായിരുന്നു പ്രായം. ആദ്യം ഉണ്ടായ കുട്ടിയെ ദത്തു കൊടുക്കാനായിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നതെന്നും പിന്നീട് സ്വയം വളര്‍ത്തുകയായിരുന്നുവത്രേ. ആദ്യ കുട്ടി പിറന്ന് ഒരു വീട്ടില്‍ ഒരുമിച്ച് താമസിച്ചതിന് ശേഷമായിരുന്നു ഇവര്‍ വിവാഹിതരായത്. ഷോയുടെ അവതാരകരായ എമോണ്‍ ഹോംസ്, റുത്ത് ലാന്‍ഗ്‌സ്‌ഫോര്‍ഡ് എന്നിവരുമായി ഇവരെല്ലാം സംസാരിച്ചു. പ്രേക്ഷകരെ വളരെയധികം ആകര്‍ഷിച്ച ഒരു പരിപാടിയായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്. ഷോയില്‍ കുട്ടികളെല്ലാം നല്ല രീതിയില്‍ പെരുമാറിയെന്നും ഇത്രയും വലിയ കുടുംബത്തെ ഈ വിധത്തില്‍ നന്നായി വളര്‍ത്തിയെടുത്ത മാതാപിതാക്കള്‍ പ്രശംസ അര്‍ഹിക്കുന്നുവെന്നും നിരവധി പ്രേക്ഷകര്‍ പ്രതികരിച്ചു.

Comments
Post a Comment