കളിച്ചു നടക്കേണ്ട പ്രായത്തിൽ വേദന കടിച്ച് അമർത്തി അപൂർവ്വ രോഗത്തോട് മല്ലടിച്ചു ആര്യമോൾ
കളിച്ചു നടക്കേണ്ട പ്രായത്തിൽ വേദന കടിച്ച് അമർത്തി അപൂർവ്വ രോഗത്തോട് മല്ലിടുകയാണ് പതിമൂന്ന് വയസ്സുകാരി ആര്യ. കുടുംബം കടക്കെണിയിലായതോടെ ആര്യയുടെ തുടർ ചികിത്സ നിലച്ചു. ഒരു വർഷം മുൻപ് സ്കൂളിൽ തളർന്നു വീണതോടെയാണ് ആര്യയുടെ ജീവിതം മാറി മറിഞ്ഞത്.
കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ രക്താർബുദമാണെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ആർസിസിയിലേക്ക് മാറ്റി . അർബുദ ചികിത്സക്കിടെയാണ് ദേഹം പൊട്ടി മുറിവുകൾ ഉണ്ടാകുന്ന അപൂർവ്വ രോഗം പിടിപെട്ടത്.
ചികിത്സക്കായി വീട് സ്ഥലവും പണയപെടുത്തി. കണ്ണൂരിലെ വാടകവീട്ടിലാണ് ഇപ്പോൾ താമസം. വിദഗ്ധ ചികിത്സയ്ക്കായി ആര്യയെ തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും , പണമില്ലാതതിനാൽ തിരിച്ചു കൊണ്ടുപോന്നു. ദേഹമാസകലം മുറിവുകളുമായി ജീവിക്കുകയാണ് ആര്യ. സാന്ത്വനവും സഹായവുമായി നല്ല മനസ്സുള്ളവർ എത്തുമെന്ന പ്രതീക്ഷയിൽ.
തുടർന്ന് കുറച്ചു നാളത്തെ ചികിത്സയ്ക്കു ശേഷം ആർ സി സിയിലേയും ശ്രീചിത്തിര യിലേയും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വെല്ലൂർ സിഎംസി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയ്ക്കു ശേഷം വെല്ലൂർ സിഎംസിയിൽ നിന്നും കുടുംബം ആര്യമോളുമായി നാട്ടിൽ വരികയുമാണ് ഉണ്ടായത്.
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിന് താങ്ങാനാവുന്നതിനും അപ്പുറമാണ് തുടർ ചികിത്സാ ചിലവുകൾ. സ്വന്തമായി വീട് പോലും ഇല്ലാതെ വാടക വീട്ടിലാണ് ഈ നിർധന കുടുംബം താമസിച്ചു വരുന്നത് ഗുഡ്സ് ഓട്ടോ ഡ്രൈവർ ആയ ആര്യമോളുടെ പിതാവ് വത്സന് ഈ കാലയളവിൽ ജോലിയെടുക്കാൻ പോലും സാധിക്കുന്നില്ല. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ പ്രയാസം നിറഞ്ഞതാണ്.
ഈ സാഹചര്യത്തിലാണ് ഒരു സ്വകാര്യ ചാനൽ ആര്യമോളുടെ ദുരവസ്ഥ ലോകത്തോട് വിളിച്ചു പറയുകയുണ്ടായത്. ഇതേ തുടർന്ന് ഇപ്പോൾ ആര്യ മോളെ അമൃത ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഇന്നലെ രാത്രി കുട്ടിയെ അമൃതയിലേക്ക് കൊണ്ടുപോയത്. ചികിത്സ പുനരാരംഭിച്ചു.
സഹായിക്കുന്നവർ സഹായങ്ങൾ അയക്കേണ്ട ബാങ്ക് അക്കൗണ്ട്: A/C Name : Arya K A/C Number: 67341308566 State Bank of India Alavil Branch IFSC: SBIN0071207 CIF No: 77149517440
Valsan (Father) : 9447955216

Comments
Post a Comment