ആകാശത്ത് കാഴ്ചയുടെ വിസ്മയം തീര്‍ത്ത് പതിനായിരം പക്ഷികള്‍ ഒന്നിച്ചു പറന്നു. (വീഡിയോ കാണാം)
പക്ഷി നിരീക്ഷകര്‍ക്ക് കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്ന കാഴ്ചയായിരുന്നു അയര്‍ലന്റില്‍ നടന്നത്. ആകാശത്ത് പുതപ്പ് പറന്നു നടക്കുന്ന പോലെ തോന്നും. എന്നാല്‍ പക്ഷികളുടെ ശബ്ദവും….. ഏവരെയും വിസ്മയിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്.
ദേശാടനക്കിളികളായ സ്റ്റാര്‍ളിംഗ് പക്ഷികളാണ് ആകാശത്ത് വിസ്മയം തീര്‍ത്തത്. കലപിലകൂട്ടി എത്തുന്ന സ്റ്റാര്‍ളിംഗ് പക്ഷികളെ കാണാന്‍ നിരവധി പേര്‍ എത്തി. പക്ഷി നിരീക്ഷകരാണ് ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയത്.
ആകാശത്ത് വിവിധ രൂപങ്ങളില്‍ പറന്നകലുന്ന പക്ഷികള്‍ ഏവരുടെയും മനം കവരുന്നു. കൂട്ടമായി പറന്ന് ഏതു വമ്പന്‍മാരെയും തുരത്തിയോടിക്കാന്‍ ഉള്ള കഴിവുണ്ട് ഇക്കൂട്ടര്‍ക്ക്.ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കൂട്ടമായി ചേക്കേറുകയാണ് ഈ ദേശാടന പക്ഷികളുടെ പതിവ്.






Comments
Post a Comment