"മ്മടെ തൃശൂരിലെ DJ പൊളിച്ചുട്ടാ ".........വൈറലായി പള്ളിയിലെ ഡിജെ; ന്യൂ ജെന്‍ ആശയവുമായി തൃശ്ശൂരിലെ പള്ളി (വീഡിയോ കാണാം)


വിശേഷ ദിവസങ്ങളില്‍ വീടുകളും പള്ളികളും ക്ഷേത്രങ്ങളുമൊക്കെ ദീപാലംകൃതമാക്കുന്നത് പതിവാണ്. എന്നാല്‍ കാലം മാറിയപ്പോള്‍ രൂപവും മാറി. ഇപ്പോള്‍ ഡാന്‍സിങ് ലൈറ്റുകള്‍ ആണ് ട്രെന്‍ഡ്. റിപ്പബ്ലിക് ഡേ പ്രമാണിച്ച് രാഷ്ട്രപതി ഭവനും എന്തിനേറെ ദുബായിലെ ബുര്‍ജ് ഖലീഫ വരെ ത്രിവര്‍ണപതാകയുടെ നിറത്തില്‍ നൃത്തം വയ്ക്കുന്നത് സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു.

ഇപ്പോഴിതാ പൂരപ്പെരുമയുടെ നാടായ തൃശ്ശൂരില്‍ നിന്നുള്ള മറ്റൊരു വീഡിയോ ശ്രദ്ധേയമാവുകയാണ്. നമ്മൂടെ തൃശ്ശൂരിലെ കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയാണ് ശ്രദ്ധേയമാകുന്നത്.

കുത്തനെയുള്ള അഞ്ച് മുഖപ്പുകളാണ് പള്ളിക്കുള്ളത്. ഇവിടെയാണ് ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെ എല്‍ഇഡി ലൈറ്റുകള്‍ കൊണ്ട് പ്രകാശത്തിന്റെ നൃത്തവിന്യാസം ഒരുക്കിയത്. 40,000 വാട്ടിന്റെ ലൈറ്റ് ആന്‍ഡ് ഷോയാണ് നടത്തിയത്. അരമണിക്കൂറോളം നീണ്ടുനിന്ന പരിപാടി കാണാന്‍ ആയിരക്കണക്കിന് പേരാണെത്തിയത്.

എന്തായാലും പൂരങ്ങളുടെ നാട്ടിലെ വ്യത്യസ്തമായ ആഘോഷകാഴ്ച സമൂഹമാധ്യമങ്ങളില്‍ വൈറലായി. വിമര്‍ശിച്ചും അനുകൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്.

Comments

Popular posts from this blog

"യെവൻ പുലിയാണ് " 40 അടി ഉയരത്തിൽ നിന്നും താഴെ ഉള്ള മാനിനെ വേട്ടയാടുന്ന പുലി ......(വീഡിയോ കാണാം)

ലോക ക്രിക്കറ്റ് കീഴടക്കിയ ഇന്ത്യൻ വംശജർ........കേട്ടാൽ നിങ്ങൾ ഞെട്ടുന്നതും അറിയപെടാത്തതുമായ പലരും ഉൾപ്പെടുന്നു.....

പിതാവിന് വയസു 46 മാതാവിന് 42 ; ഇരുപത് മക്കളുമായി ദമ്പതികള്‍ ഒരു ചാനല്‍ ഷോയ്‌ക്കെത്തിയപ്പോള്‍ (വീഡിയോ കാണാം)........