"നരസിംഹ മന്നാഡിയാർക്കു ഇന്ന് പ്രായം 25 "; ദ്രുവം ഇറങ്ങിയിട്ട് കൽ നൂറ്റാണ്ടു .................
1993 ജനുവരി 27 ഈ തീയതി മലയാള സിനിമ കണ്ട എക്കാലത്തെയും ക്ലാസിക് ഹിറ്റ് ചിത്രമായ ദ്രുവം റിലീസ് ആയ വർഷം , സ് ണ് സ്വാമിയുടെ തിരക്കഥയിൽ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത് ചിത്രം ഇറങ്ങിയിട്ട് ഇന്ന് കാൽനൂറ്റാണ്ട് കഴിയുന്നു , ഇപ്പോളും അക്ഷരാർത്ഥത്തിൽ മൾട്ടി സ്റ്റാർ ചിത്രം എന്ന് പറയാവുന്ന ഒരു ചിത്രമാണ് ഇത് . ഇപ്പോളും മമ്മുക്കയുടെ നരസിംഹ മന്നാഡിയാറും , ജയറാമിന്റെ വീര സിംഹ മന്നാഡിയാർക്കുമൊപ്പം സുരേഷ് ഗോപിയുടെ ജോസ് നരിമാനും വിക്രത്തിന്റെ ഭദ്രനും കൂടെ ചേർന്നപ്പോൾ മലയാളികൾ മലയാളികൾ ആസ്വദിച്ചത് ഒരു മഹാ കാവ്യം തന്നെ ആണ്.
എന്നാൽ അതിലുപരി ആളുകളുടെ മനസ്സിൽ ഇടം നേടിയത് കന്നഡ സൂപ്പർതാരം ടൈഗർ പ്രഭാകർ ചെയ്ത വില്ലൻ വേഷമായ ഹൈദർ മരക്കാർ എന്ന മാഫിയ തലവന്റെ വേഷം ആണ് മലയാള സിനിമ കണ്ട ഏറ്റവും വലിയ വില്ലൻ കഥാപാത്രം ആയിരുന്നു അക്ഷരാർത്ഥത്തിൽ അത് സിനിമയുടെ തുടക്കത്തിൽ മമ്മുക്ക ആവശ്യപ്പെട്ടത് ഹൈദരുടെ കഥാപാത്രത്തെ ആണ് എന്നും തിരക്കഥാകൃത്തും സംവിധായകനും ഇടയ്ക്കു പ്രേക്ഷകരോട് പങ്കുവച്ചിട്ടുണ്ട് .



Comments
Post a Comment