"വിദ്യാലയത്തിലെ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു ചെറിയ ചിത്രം കൂടെ "... പഴമ ഉണർത്തുന്ന പുതിയ ചിത്രം ; ഒരു പത്താംക്ലാസിലെ പ്രണയം
പുതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ചിത്രമാണ് ഒരു പത്താം ക്ലാസ്സിലെ പ്രണയം. ശ്രീ നിതീഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം മൂവി ബോംബ് ഫിലിംസിന്റെ ബാനറില്‍ ശ്രീ സീമന്ത് ഉളിയിലാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കണ്ണന്‍ സന്തോഷ് ആണ്. താരപരിവേഷങ്ങൾ ഇല്ലാത്ത ഈ കൊച്ചു ചിത്രത്തിന് എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും പ്രതീക്ഷിക്കുന്നു
ചിത്രത്തെക്കുറിച്ചുള്ള നായകൻ കണ്ണന്‍ സന്തോഷിന്റെ വാക്കുകളിലേക്ക്;;
Dear Friends പുതുമുഖങ്ങളെ അണിനിരത്തി മൂവി ബോംബ് ഫിലിംസിന്റെ ബാനറില്‍ ശ്രീ സീമന്ത് ഉളിയില്‍ നിര്‍മാണവും , ശ്രീ നിതീഷ് കെ നായര്‍ സംവിധാനവും നിര്‍വഹിച്ച ഒരു പത്താം ക്ലാസ്സിലെ പ്രണയം എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രം അവതരിപ്പിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമ എന്ന എന്റെ സ്വപ്നത്തിലേക്ക് എന്നെ കയ്യ് പിടിച്ചു കയറ്റിയ എന്റെ സംവിധായകന്‍ നിതീഷ് സാറിനും ,നിര്‍മാതാവ് സീമന്ദേട്ടനും, ഈ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ഒരായിരം നന്ദി ...ഇപ്പോള്‍ post production നടന്നു കൊണ്ടിരിക്കുന്ന ഞങ്ങളുടെ സിനിമ മാര്‍ച്ച് ആദ്യ വാരം പ്രേക്ഷകരിലേക് എത്തും ....നിങ്ങള്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും ഞങ്ങളുടെ കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു .

Comments
Post a Comment