റാംപിലെത്തിയ മോഡലിന്റെ തലയ്ക്ക് തീപിടിച്ചു; പിന്നീട് സംഭവിച്ചത്; (വീഡിയോ കാണാം)
ഫാഷന്‍ ഷോയില്‍ പങ്കെടുത്ത മോഡലിന്റെ തലയ്ക്ക് തീപിടിച്ചു. ഈജിപ്ത് ഫാന്‍ ഷോയിലാണ് സംഭവം. തൂവലുകള്‍ കൊണ്ട് നിര്‍മിച്ച വെഞ്ചാമരം പോലുള്ള അലങ്കാരവസ്തു തലയിലണിഞ്ഞാണ് മോഡല്‍ റാംപിലെത്തിയത്.
പരമ്പരാഗരാത വേഷമണിഞ്ഞെത്തിയ മോഡലിന്റെ ഇരുവശത്തും ദീപശിഖയുമേന്തി ഭടന്മാര്‍ ഉണ്ടായിരുന്നു. നടന്നുവരുന്നതിനിടയ്ക്ക് തൂവലിന്റെ ഒരു ഭാഗം തീപിടിച്ചു. പിന്നീട് ആളിക്കത്തുകയായിരുന്നു. കാണികളില്‍ ഒരാള്‍ ഓടിവന്ന് തീയണയ്ക്കാന്‍ നോക്കി. അണിയറ പ്രവര്‍ത്തകരും ഓടിയെത്തി മോഡലിന്റെ തലയില്‍ നിന്നും അത് എടുത്തുമാറ്റി.
വെപ്രാളത്തില്‍ മോഡല്‍ അലറിവിളിക്കുന്നതും വീഡിയോയില്‍ കാണാം.

Comments
Post a Comment