ലോകത്തിലെ ഉയരം കൂടിയ പുരുഷനും ഉയരം കുറഞ്ഞ സ്ത്രീയും നൈല്‍ നദിക്കരയില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍; കൗതുകത്തോടെ സോഷ്യല്‍ മീഡിയ


ലോകത്തിലെ ഏറ്റവും ഉയരമുള്ള പുരുഷനും ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയും തമ്മില്‍ മുഖാമുഖം കണ്ടുമുട്ടി. ഒരു ഫോട്ടോഷൂട്ടിനു വേണ്ടിയാണ് ഈജിപ്റ്റില്‍ ഇരുവരും കണ്ടുമുട്ടിയത്. തുര്‍ക്കി സ്വദേശിയായ എട്ട് അടി 9 ഇഞ്ച് ഉയരമുള്ള സുല്‍ത്താന്‍ കോസനും, രണ്ടടി ആറിഞ്ചുള്ള(62.8 സെന്റിമീറ്റര്‍) നാഗ്പൂര്‍ സ്വദേശി അംഗേയുമാണ് കണ്ടുമുട്ടിയത്. അംഗേ ലോകത്തിലെ ഏറ്റവും പൊക്കക്കുറവുള്ള സ്ത്രീ എന്ന ഗിന്നസ് റെക്കോര്‍ഡിനുടമയാണ്.
ഇരുപത്തിയഞ്ചു വയസുകാരിയായ അംഗേയും, 36 വയസുകാരനായ കോസനും ഈജിപ്തിലെ നൈല്‍ നദിക്കരയിലെ ഗിസ സിറ്റിയില്‍ വെച്ചാണ് കണ്ടുമുട്ടിയത്. രാജ്യത്തെ ടൂറിസത്തിന് പ്രചാരം നല്‍കാനായി ഈജിപ്ഷ്യന്‍ ടൂറിസം പ്രോമോഷന്‍ ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും ഈജിപ്തില്‍ എത്തിയത്. ഇരുവരും കണ്ടുമുട്ടിയപ്പോള്‍ ഉണ്ടായ ഉയരത്തിലെ അസാമാനത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

കോസന്റെ ഉയരം ഒരു തരം വളര്‍ച്ചാ വൈകല്യമായ പിറ്റിയൂറ്ററി ജിജാന്റിസം എന്ന രോഗത്തിന്റെ പരിണിത ഫലമാണ്. 2009 ലാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യന്‍ എന്ന റെക്കോര്‍ഡ് കോസനെ തേടിയെത്തിയത്. എട്ടടിയോ, അതില്‍ കൂടുതലോ ഉയരമുള്ള ലോകത്തില്‍ അവശേഷിക്കുന്ന പത്തു പേരില്‍ ഒരാളാണ് കോസന്‍. അംഗേയുടെ പൊക്കമില്ലായ്മ ഡ്വാര്‍ഫിസം അഥവ അക്കോണ്ട്രോപ്ലാസിയ എന്ന അവസ്ഥയെ തുടര്‍ന്ന് സംഭവിച്ചതാണ്. രണ്ടു വയസ് മാത്രം പ്രായമുള്ള കുട്ടിയെക്കാലും ചെറുതാണ് അംഗേ. ബിഗ് ബോസ്, അമേരിക്കന്‍ ഹൊറര്‍ സ്‌റ്റോറി തുടങ്ങിയ ടിവി ഷോകളില്‍ അംഗേ പങ്കെടുത്തിട്ടുണ്ട്.

Comments

Popular posts from this blog

"യെവൻ പുലിയാണ് " 40 അടി ഉയരത്തിൽ നിന്നും താഴെ ഉള്ള മാനിനെ വേട്ടയാടുന്ന പുലി ......(വീഡിയോ കാണാം)

ലോക ക്രിക്കറ്റ് കീഴടക്കിയ ഇന്ത്യൻ വംശജർ........കേട്ടാൽ നിങ്ങൾ ഞെട്ടുന്നതും അറിയപെടാത്തതുമായ പലരും ഉൾപ്പെടുന്നു.....

പിതാവിന് വയസു 46 മാതാവിന് 42 ; ഇരുപത് മക്കളുമായി ദമ്പതികള്‍ ഒരു ചാനല്‍ ഷോയ്‌ക്കെത്തിയപ്പോള്‍ (വീഡിയോ കാണാം)........