ജപ്പാനിലേക്ക് യാത്ര പോകുന്നവർ താവളയെയും കൂടെ കൂട്ടുക ; വിചിത്രമായ ഒരു അന്ധവിശ്വാസം
അന്ധവിശ്വാസങ്ങളും മറ്റും പുലര്‍ത്തി പോകുന്നതില്‍ കേമന്മാരാണ് ഇന്ത്യക്കാര്‍. ഒന്ന് തിരിയണമെങ്കിലോ മറിയണമെങ്കിലോ സമയവും കാലവും നോക്കി പറഞ്ഞ് പഠിപ്പിക്കുന്നവരായാത് കൊണ്ട് അവരില്‍ നിന്ന് ആ പഴയ ചിന്താഗതികള്‍ മാറാന്‍ കുറച്ച് സമയമെടുക്കും.എന്നാല്‍ നമ്മള്‍ ഇന്ത്യക്കാര്‍ മാത്രമല്ല മറിച്ച് മറ്റു രാജ്യക്കാരും ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ വെച്ചുപൊറുപ്പിക്കുന്നവരാണ്. ഒരു തവളയെ ഭാഗ്യമായി കാണുന്നവരാണ് ചൈനക്കാര്‍. ജപ്പാനിലും അത് പോലെ തന്നെ. ജപ്പാനില്‍ യാത്ര പോകുന്നവര്‍ ഒരു തവളയെ കൂടെ കൊണ്ടുപോകും. സുരക്ഷിതമായി തിരിച്ചെത്തുന്നതിനാണ് ഇതെന്നാണ് വിശ്വാസം. അങ്ങനെ തവളകളുമായി ബന്ധപ്പെട്ട് കിടക്കുന്ന പല കഥകളും വിശ്വാസങ്ങളുമനേകം.
കഴിഞ്ഞ മുപ്പത് വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് തവളകളെ കുറിച്ച് പഠനം നടത്തുന്ന സീമ ഭട്ട് വിവിധ ഇനത്തില്‍പ്പെട്ട നാന്നൂറോളം തവളകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. വേള്‍ഡ് വൈഡ് ഫണ്ടിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. ഈ മാസം 16 ന് ഡല്‍ഹിയില്‍ ലോധി എസ്റ്റേറ്റിലാണ് പ്രദര്‍ശനം.
ഭക്ഷണശൃംഖല ബാലന്‍സ് ചെയ്യുന്നതില്‍ നല്ലൊരു പങ്ക് വഹിക്കുന്ന ജീവിയാണ് തവളകള്‍. എന്നാലും ആന, കടുവ തുടങ്ങിയ വലിയ ജീവികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ മാത്രമാണ് നാം പലപ്പോഴും ശ്രദ്ധിക്കാറുള്ളത്. തായ് ലാന്‍ഡ്, പാകിസ്ഥാന്‍, ജപ്പാന്‍, ചൈന, അമേരിക്ക തുടങ്ങി പലരാജ്യങ്ങളിലും സഞ്ചരിച്ച് തവളകളെ ശേഖരിക്കുന്നത് കൊണ്ട് എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെന്നെ തവളപ്രേമി എന്ന് വിളിക്കാറുണ്ട്. ജീവശാസ്ത്രഞ്ജയായ സീമ ഭട്ട് പറയുന്നു.


Comments
Post a Comment