ലോകത്തെ ഏറ്റവും പ്ലാസ്റ്റിക് മലിനമായ ദ്വീപ് ഹെന്‍ഡേഴ്‌സണ്‍
മയാമി: അമിതമായ പ്ലാസ്റ്റിക് ഉപയോഗം ഉണ്ടാക്കുന്ന വിപത്തുക്കള്‍ നമുക്ക് വിനയായി തീര്‍ന്നിരിക്കായാണ്. അത് പരിസ്ഥിയ്ക്ക് വന്‍ ആഘാതവും ഏല്‍പ്പിക്കുന്നു. കരയിലും കടലിലും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണ പ്രശ്‌നങ്ങള്‍ ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യനു മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും പ്ലാസ്റ്റിക് ഒരു വലിയ ഭീഷണിയാണ്. വലിയ ഭീഷണിയുയര്‍ത്തുന്ന പ്ലാസ്റ്റിക് മനുഷ്യനെത്തിച്ചേരാത്ത ഇടങ്ങളിലും വലിയ ഭീഷണിയാകുന്നതിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുള്ളത് തെക്കന്‍ പസഫിക്കിലെ ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപിലാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ബ്രിട്ടന്റെ പിറ്റ്‌കെയ്ന്‍ ദ്വീപുകളുടെ ഭാഗമായ ഹെന്‍ഡേഴ്‌സണ്‍ ദ്വീപിനാണ് ഈ അവസ്ഥ. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ദ്വീപാണ് ഹെന്‍ഡേഴ്‌സണ്‍. വളരെ പ്രത്യേകതയും അപൂര്‍വ്വവുമായ ജൈവവ്യവസ്ഥ നിലനില്‍ക്കുന്ന ഇടമാണിത്. ഈ ദ്വീപിന്റെ തീരങ്ങളില്‍ 3.77 കോടി പ്ലാസ്റ്റിക് മാലിന്യം ഉണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഉപയോഗിച്ച് വലിച്ചെറ...