എക്കാലത്തെയും റെക്കോർഡ് ആയ ഒരിന്നിങ്‌സില്‍ 1000 റണ്‍സെടുത്ത ഇന്ത്യയുടെ പ്രണവ് ധനവാഡെ കളി മതിയാക്കുന്നു



 ക്രിക്കറ്റില്‍ ഒരു ഇന്നിങ്‌സില്‍ ആയിരം റണ്‍സടിച്ച് റെക്കോഡിട്ട ഇന്ത്യയുടെ അത്ഭുതബാലന്‍ പ്രണവ് ധനവാഡെ ക്രിക്കറ്റ് മതിയാക്കുന്നു. പഠനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് പ്രണവ് കളി നിര്‍ത്തുന്നതെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നതെങ്കിലും മുംബൈയുടെ സീനിയര്‍ ടീമുകളില്‍ താരത്തെ തെരഞ്ഞെടുക്കാത്തതിനാല്‍ ക്രിക്കറ്റിലെ പ്രതീക്ഷകള്‍ നഷ്ടമായതു കൊണ്ടാണ് കളി മതിയാക്കുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന 117 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഈ വര്‍ഷം ആദ്യം പ്രണവ് തകര്‍ത്തത്. 323 പന്തില്‍ നിന്ന് 59 സിക്‌സറുകളും 129 ഫോറുകളും അടക്കമായിരുന്നു പ്രണവിന്റെ ഇന്നിങ്‌സ്.

ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഇന്നിംഗ്‌സില്‍ 1000 റണ്‍സ് മറ്റാരും നേടിയിട്ടില്ല . മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച എച്ച്.ടി. ഭണ്ഡാരി കപ്പ് ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് പ്രണവ് റെക്കോഡ് തകര്‍ത്തത്.

കല്യാണ്‍ കെസി ഗാന്ധി സ്‌കൂളും ആര്യ ഗുരുകുല സ്‌കൂളും തമ്മിലായിരുന്നു മത്സരം. പരിശീലനം വൈകിയതിന് പ്രണവിനെ പൊലിസ് കസ്റ്റഡിയിലെടുത്തത് നേരത്തെ വാര്‍ത്തയായിരുന്നു.

Comments

Popular posts from this blog

പിതാവിന് വയസു 46 മാതാവിന് 42 ; ഇരുപത് മക്കളുമായി ദമ്പതികള്‍ ഒരു ചാനല്‍ ഷോയ്‌ക്കെത്തിയപ്പോള്‍ (വീഡിയോ കാണാം)........

"യെവൻ പുലിയാണ് " 40 അടി ഉയരത്തിൽ നിന്നും താഴെ ഉള്ള മാനിനെ വേട്ടയാടുന്ന പുലി ......(വീഡിയോ കാണാം)

പ്രണയിച്ചവർക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവർക്കും പ്രണയിക്കാൻപോകുന്നവർക്കുമായി .................