മെസഞ്ചര്‍ ഉപയോഗിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് അപകടം പതിഞ്ഞിരിക്കന്നു


ഫെയ്‌സ്ബുക്കിന്റെ മെസേജിങ് ആപ്ലിക്കേഷനായ മെസഞ്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. മെസഞ്ചര്‍ ഉപയോഗിച്ച് സൈബര്‍ ക്രിമിനലുകള്‍ മാല്‍വെയറുകള്‍ പടര്‍ത്താന്‍ ആരംഭിച്ചുവെന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിഗ് മൈന്‍ എന്നാണ് പുതിയ മാല്‍വെയറിന്റെ പേര് എന്നാണ് ട്രെന്റ് മൈക്രോ എന്ന സൈബര്‍ സുരക്ഷ വൃത്തങ്ങള്‍ പറയുന്നത്.

ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ഉപയോഗവും മൂല്യവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇവലക്ഷ്യമാക്കിയാണ് സൈബര്‍ കുറ്റവാളികളുടെ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ട്. ഈ മാല്‍വെയര്‍ മെസഞ്ചറില്‍ നാം അറിയാത്ത, തിരിച്ച് മെസേജ് അയക്കാന്‍ കഴിയാത്ത അക്കൌണ്ടില്‍ നിന്ന് ( മിക്കവാറും ബുട്ട് എന്ന് വിളിക്കുന്ന തരത്തിലുള്ളവ) ഒരു വീഡിയോ സന്ദേശം ലഭിക്കും.

ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഡിഗ് മൈന്‍ നിങ്ങളുടെ സിസ്റ്റത്തെ ബാധിക്കും. ഇതുവരെ ഡെസ്‌ക് ടോപ്പുകളെ മാത്രമാണ് ഈ മാല്‍വെയര്‍ ബാധിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്. പ്രത്യേകിച്ച് ഗൂഗിള്‍ ക്രോമിലാണ് ഈ മാല്‍വെയര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Comments

Popular posts from this blog

പിതാവിന് വയസു 46 മാതാവിന് 42 ; ഇരുപത് മക്കളുമായി ദമ്പതികള്‍ ഒരു ചാനല്‍ ഷോയ്‌ക്കെത്തിയപ്പോള്‍ (വീഡിയോ കാണാം)........

"യെവൻ പുലിയാണ് " 40 അടി ഉയരത്തിൽ നിന്നും താഴെ ഉള്ള മാനിനെ വേട്ടയാടുന്ന പുലി ......(വീഡിയോ കാണാം)

പ്രണയിച്ചവർക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവർക്കും പ്രണയിക്കാൻപോകുന്നവർക്കുമായി .................