എങ്ങനെ എളുപ്പത്തിൽ ശ്വാസകോശത്തിൽ കെട്ടി നിൽക്കുന്ന കഫം പൂർണ്ണമായും ഇളകി പോകാൻ പറ്റുമെന്ന് നോക്കാം
മഴക്കാലമായി അതു കഴിഞ്ഞാല്‍ മഞ്ഞുകാലം അപ്പോഴെല്ലാം ശല്യക്കാരായി പനിയും ജലദോഷവും കഫക്കെട്ടുമെല്ലാം വരും. മരുന്നുകഴിച്ച് പനിമാറ്റാന്‍ പറ്റുമെങ്കിലും കഫക്കെട്ട് അപ്പോഴും മാറിയെന്ന് വരില്ല. വിട്ടുമാറാത്ത കഫക്കെട്ട് പിന്നീട് ആസ്ത്മ, ന്യൂമോണിയ, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും.
കഫക്കെട്ടിനെ തുരത്താന്‍ ലളിതവും വീട്ടില്‍ ചെയ്യാവുന്നതുമായ ചില കുറുക്കുവഴികള്‍ ഇതാ.
ആവി കൊള്ളുന്നത് ബക്കറ്റിലോ അല്ലെങ്കില്‍ ഒരു വലിയ പാത്രത്തിലോ അരഭാഗത്തോളം ചൂടുവെള്ളമെടുത്ത് ആവി കൊള്ളുന്നത് കഫം ഉരുകിപ്പോകുന്നതിന് സഹായിക്കും. സൈനസ് പ്രശ്‌നങ്ങള്‍ക്കും ഇത് മികച്ചൊരു പരിഹാരമാണ്. വെള്ളത്തില്‍ യൂക്കാലിപ്റ്റസ് രണ്ട് തുള്ളിയൊഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
ഗാര്‍ഗിള്‍
ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍കൊള്ളുന്നതും (ഗാര്‍ഗിള്‍) കഫക്കെട്ട് ഇല്ലാതാക്കാന്‍ സഹായിക്കും. രാത്രി കിടക്കുന്നതിന് മുമ്പ് ഇങ്ങനെ ചെയ്യുന്നത് മൂലം രാവിലെ ഉന്മേഷത്തോടെ ഉണരാന്‍ സഹായകമാണ്.
മൂക്ക് ചീറ്റുന്നത്
കഫം തൊണ്ടയില്‍ അടിഞ്ഞുകൂടാതിരിക്കാന്‍ മൂക്ക് ഇടക്കിടെ ചീറ്റിക്കളയുകയും വേണം. എന്നാല്‍ ശക്തിയായി മൂക്ക് ചീറ്റുന്നത് ഒഴിവാക്കണം. ഇത് തലവേദനയ്ക്കും മറ്റും കാരണമാകും. മാത്രമല്ല, മൂക്കിന്റെ ഒരു ദ്വാരത്തിലൂടെ മാത്രം ചീറ്റുന്നത് നിര്‍ത്തി രണ്ട് ദ്വാരങ്ങളിലൂടെ ഒഴിവാക്കാന്‍ ശ്രമിക്കുക.
പൊടിപടലങ്ങള്‍
പൊടിപടലങ്ങള്‍ കഫം ഉണ്ടാക്കാന്‍ ഇടയാക്കുന്ന പ്രധാന ഘടകമാണ്. വീട് വൃത്തിയാക്കുമ്പോഴും മറ്റും മൂക്കും വായ്ഭാഗവും മൂടിവെക്കുക.
സിഗരറ്റ്
സിഗരറ്റ് വലിക്കുന്നതും ആ പുക ശ്വസിക്കുന്നതും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം കഫം ഉണ്ടാകാനും ഇടയാക്കാറുണ്ട്.
പെയിന്റ്
പെയിന്റ്, രാസവസ്തുക്കള്‍ എന്നിവയും കഫക്കെട്ടിന് കാരണമാകാറുണ്ട്.
മൂളിപ്പാട്ട്
മൂളിപ്പാട്ട് പാടാം. ചെറുതായി പാടുന്നവരാണെങ്കിലും ജലദോഷമോ കഫക്കെട്ടോ വന്നാല്‍ പിന്നെ ഒരു മൂളിപ്പാട്ട് പോലും പാടാന്‍ മടിക്കുന്നത് കാണാം. എന്നാല്‍ കഫത്തെ വേര്‍പ്പെടുത്തി തൊണ്ടയ്ക്ക് സുഖം നല്‍കാന്‍ മൂളിപ്പാട്ടിന് കഴിയും. വായടച്ച് മൂളിപ്പാട്ട് പാടുമ്പോള്‍ അത് വഴി തൊണ്ടയില്‍ ഉണ്ടാകുന്ന കമ്പനം കഫത്തെ ഇളക്കാനും ക്രമേണ അതിനെ വേര്‍പെടുത്തി തൊണ്ടയില്‍ നിന്ന് പുറത്തേക്ക് വരുത്താനും സഹായിക്കും. ഗായകര്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ട്.
പൊരിച്ചെടുത്ത ഭക്ഷണങ്ങള്‍
കഫക്കെട്ട് കൂടുന്നതിന് ഇന്നത്തെ കാലത്തെ ഭക്ഷണശീലത്തിനും പ്രധാന പങ്കുണ്ട്. പൊരിച്ചെടുത്ത ഭക്ഷണങ്ങളാണ് ഇന്ന് ഏറെ പ്രിയകരം. എന്നാല്‍ തൊണ്ടയിലെ കഫശല്യത്തെ കൂട്ടാനേ ഇത് സഹായിക്കൂ. പാല്‍ ഉത്പന്നങ്ങള്‍, മാംസം, എണ്ണയില്‍ പൊരിച്ചെടുത്ത ഭക്ഷണങ്ങള്‍ എന്നിവ കഫം കൂട്ടാനേ സഹായിക്കൂ.
ഹെര്‍ബല്‍ ചായ
ഹെര്‍ബല്‍ ചായ, ചിക്കന്‍ ബ്രാത്ത് എന്നിവ കുടിക്കുക. ഇത് കഫം ഉരുക്കിക്കളഞ്ഞ് ശ്വസനം എളുപ്പമാക്കുന്നു. എരിവുള്ള ഭക്ഷണം കഴിക്കുന്നതാണ് കഫം ഇല്ലാതാക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം. കുരുമുളക്, മുള്ളങ്കി എന്നിവ ആഹാരത്തിലുള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.
പാലില്‍ മഞ്ഞള്‍
പാലില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുക. അണുബാധക്കെതിരെ പ്രവര്‍ത്തിക്കാനുള്ള മഞ്ഞളിന്റെ ശേഷിയാണ് കഫക്കെട്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്നത്.
നാരങ്ങയും തേനും
നാരങ്ങയും തേനും കഫക്കെട്ടില്ലാതാക്കാന്‍ സഹായിക്കുന്ന വസ്തുക്കളാണ്. ഒരു കപ്പ് ചൂടുവെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ നാരങ്ങാനീരും ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് കുടിക്കുക. ഇതില്‍ നാരങ്ങാനീര് കഫം ഇല്ലാതാക്കുമ്പോള്‍ തേന്‍ തൊണ്ടയ്ക്ക് സുഖം നല്‍കുന്നു.
ചൂടുവെള്ളം കുടിക്കുന്നത്
ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് കേട്ടിട്ടില്ലേ? ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് കഫക്കെട്ട് മാറുന്നതിനും സഹായിക്കും. ചൂടുവെള്ളം കുടിക്കുന്നത് ഏറെ ഗുണകരം.
ഇഞ്ചിനീര്‍
ഇഞ്ചിനീര്‍, ഉള്ളിജ്യൂസ് എന്നിവയ്ക്കും കഫത്തെ തുരത്താന്‍ കഴിയും

Comments
Post a Comment