"എഡ്വേർഡ് ലിവിങ്സ്റ്റൺ അഥവാ എഡ്ഡി " പേരുപോലെതന്നെ മരണമാസ്സ് ആയി മമ്മൂക്ക.................
പുലിമുരുകന് ശേഷം ഉദയകൃഷ്ണനയും രാജാധിരാജക്കു ശേഷം അജയ് വാസുദേവും ചേർന്ന് ഒരുക്കിയ മമ്മുക്കയുടെ ക്രിസ്തുമസ് റിലീവ്സ് സിനിമ മാസ്റ്റർപിസിനു ഗംഭീര പ്രതികരണം. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച മാസ് സിനിമകളിൽ ഒന്നാണ് ചിത്രം എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.ഒരു മാസ് ചിത്രം എന്ന ലേബലിൽ വന്ന ചിത്രം ആ വാക്കിനോട് 100% നീതി പുലർത്തി എന്നാണ് അറിയാൻ കഴിഞ്ഞത്.. പടത്തിന്റെ ഇന്റർവെൽ സീനിനും ക്ലൈമാക്സിനും ഒക്കെ വൻ കയ്യടി ആണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്
സന്തോഷ് പണ്ഡിറ്റും ഈ ചിത്രത്തിലൂടെ സിനിമ പ്രേഷകരുടെ ഇഷ്ട്ട താരം ആകുന്നു ഇവരെ കൂടാതെ കൂടാതെ ഉണ്ണി മുകുന്ദന്റെ പ്രകടനവും വളരെ ശ്രദ്ധേയമാണ്, മല്ലു സിങിന് ശേഷം ഉണ്ണിക്ക് ലഭിച്ച ഏറ്റവും മികച്ച റോൾ ആണ് മാസ്റ്റർപിസിലേത് എന്നാണ് അറിയാൻ കഴിഞ്ഞത് .ചിത്രം മലയാളത്തിലെ സർവകാല റെക്കോർഡും തകർക്കും എന്നാണ് ഈ പ്രേക്ഷക പ്രതികരണത്തിൽ നിന്നും അറിയാൻ കഴിഞ്ഞത്..

Comments
Post a Comment