നിയമലംഘനം നടത്തിയ ലംബോര്‍ഗിനിയെ സിനിമ സ്റ്റൈലിൽ സൈക്കിളില്‍ പിന്തുടര്‍ന്ന് പൊലീസുകാരന്‍ (വീഡിയോ കാണാം)
ആഢംബര കാറുകളിലൊന്നാണ് ലംബോര്‍ഗിനി. കാറ്റിന്റെ വേഗതയില്‍ കുതിക്കാന്‍ കഴിയുന്ന സൂപ്പര്‍ കാറാണിത്. കോടികള്‍ മുടക്കി ഇത്തരം കാറുകള്‍ വാങ്ങിക്കുന്നവരുടെ ഉദ്ദേശ്യം നിരത്തില്‍ കാറോടിക്കുമ്പാഴുള്ള അതിന്റെ പെര്‍ഫോര്‍മെന്‍സ് ആസ്വദിക്കുക തന്നെയായിരിക്കും.
സാധാരണ വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വപ്‌നത്തില്‍ മാത്രമായിരിക്കും ലംബോര്‍ഗിനി പോലുള്ള ആഢംബര കാറുകള്‍ സാധാരണക്കാർ കണ്ടിരിക്കുക. കാരണം അത്രയും കോടി മുതല്‍ മുടക്കേണ്ടി വരും ഇതിന്. അതിനൊത്ത കുതിപ്പ് തന്നെയാണ് ഈ കാറില്‍ നിന്നും പ്രതീക്ഷിക്കുന്നതും. ആഢംബര കാറുകളുടെ പേരുപോലെയതന്നെയായിരിക്കും അതിന്റെ മികവും.
എന്നാല്‍ ജപ്പാനില്‍ നടന്നിരിക്കുന്ന ഒരു സംഭവം ആളുകളെ കൗതുകം കൊള്ളിക്കുന്ന ഒന്നാണ്. ലംബോര്‍ഗിനിയുടെ ഹുറാകാനെ സൈക്കിളില്‍ പിന്തുടര്‍ന്ന് പിടിച്ചിരിക്കുകയാണ് ജപ്പാനിലെ ഒരു പൊലീസുകാരന്‍. എല്ലാവരും ആലോചിക്കുന്നുണ്ടാകും ലംബോര്‍ഗിനിയെ പിന്തുടരാന്‍ ഒരു സൈക്കിളിന് പറ്റുമോയെന്ന്. എന്നാല്‍ സംഗതി കാര്യമാണ്. ട്രാഫിക് നിയമം തെറ്റിച്ച് റോഡ് മറികടന്ന ലംബോര്‍ഗിനി കാറിനെ സൈക്കിളില്‍ വന്ന് പിന്തുടരുകയാണ് പൊലീസ്‌കാരന്‍ ചെയ്തത്. പിന്നീട് വണ്ടി നിര്‍ത്തിച്ച ശേഷം പൊലീസ്‌കാരന്‍ സമീപം ചെന്ന് പിഴ ഈടാക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്.
ഇതിന്റെ വീഡിയോ ആരോ പകര്‍ത്തി യുട്യൂബില്‍ ഇട്ടതോടെ വൈറലാവുകയായിരുന്നു.

Comments
Post a Comment