മെസ്സിയും ക്രിസ്റ്റിയാനോയും ഇല്ലാത്ത ലാലിഗ



നെയ്മര്‍ പോയതിനേക്കാള്‍ വലിയ നഷ്ടമായിരിക്കും മെസിയും ക്രിസ്റ്റ്യാനോയും പോയാല്‍ സ്പാനിഷ് ലീഗിന് സംഭവിക്കുകയെന്ന് ലാലീഗ പ്രസിഡന്റ് ജാവിയര്‍ ടെബാസ്.
ലാലീഗയില്‍ വളര്‍ന്ന താരങ്ങളാണ് മെസിയും ക്രിസ്റ്റ്യാനോയും. ലാലീഗ ഇന്നുള്ള സ്ഥിതിയില്‍ എത്താനുള്ള കാരണം അവരാണ്. അത്‌കൊണ്ട് അവര്‍ പോയാല്‍ നഷ്ടമായിരിക്കുമെന്നും ടെബാസ് പറഞ്ഞു.

ഈ സീസണ്‍ അവസാനിച്ചാല്‍ ക്രിസ്റ്റ്യാനോ റയല്‍വിടുമെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. ക്ലബ്ബിന്റെ പുതിയ കരാറിലുള്ള അതൃപ്തിയാണ് താരത്തെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേ സമയം മെസി അടുത്തൊന്നും ബാഴ്‌സലോണ വിടുമെന്ന് ഭയപ്പെടുന്നില്ലെന്ന് ടെബാസ് പറഞ്ഞു. ജൂലൈയില്‍ ബാഴ്‌സയുമായി നാലുവര്‍ഷത്തെ കരാറില്‍ മെസി ഒപ്പിട്ടെന്നാണ് വിശ്വസിക്കുന്നതെന്നും ജാവിയര്‍ ടെബാസ് പറഞ്ഞു. ബാഴ്‌സയുമായി കരാര്‍ പുതുക്കാത്ത പക്ഷം മെസിയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് സ്പാനിഷ് ലീഗ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.

ബാഴ്‌സ വിട്ടാല്‍ തന്റെ ആദ്യക്ലബ്ബായ ന്യൂവെയില്‍ ഓള്‍ഡ് ബോയ്‌സിലേക്ക് തിരിച്ചുപോകാനാണ് ആഗ്രഹമെന്ന് മെസി വെളിപ്പെടുത്തിയിരുന്നു. മെസി തന്റെ കരിയര്‍ആരംഭിച്ചത്. ഈ ക്ലബ്ബില്‍ ആയിരുന്നു. 1994 മുതല്‍ 6 വര്‍ഷം മെസ്സി ന്യൂവെയില്‍ ഓള്‍ഡ് ബോയ്‌സില്‍ കളിച്ചിരുന്നു.‘ന്യൂവെല്ലിലേക്ക് തിരിച്ചുവരികയെന്നത് എന്റെ സ്വപ്നമാണ്. പക്ഷേ അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്തു സംഭവിക്കുമെന്ന് എനിക്കറിയില്ല’ മെസി പറഞ്ഞിരുന്നു.

Comments

Popular posts from this blog

"യെവൻ പുലിയാണ് " 40 അടി ഉയരത്തിൽ നിന്നും താഴെ ഉള്ള മാനിനെ വേട്ടയാടുന്ന പുലി ......(വീഡിയോ കാണാം)

ലോക ക്രിക്കറ്റ് കീഴടക്കിയ ഇന്ത്യൻ വംശജർ........കേട്ടാൽ നിങ്ങൾ ഞെട്ടുന്നതും അറിയപെടാത്തതുമായ പലരും ഉൾപ്പെടുന്നു.....

പിതാവിന് വയസു 46 മാതാവിന് 42 ; ഇരുപത് മക്കളുമായി ദമ്പതികള്‍ ഒരു ചാനല്‍ ഷോയ്‌ക്കെത്തിയപ്പോള്‍ (വീഡിയോ കാണാം)........