ധോണിയെ വിമര്ശിക്കുന്നവരോട് രോഹിതിന് പറയാൻ ഉള്ളത് .........
മോശം പ്രകടനമാണ് കാഴ്ച്ച വെയ്ക്കുന്നതെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായി രംഗത്തെത്തിയിരുന്നു വിമര്‍ശകര്‍. എന്നാല്‍ തനിക്കെതിരെ ആരോപണം ഇന്നയിക്കുന്ന വിമര്‍ശകര്‍ക്കെല്ലാം തന്റെ പ്രകടനത്തിലൂടെ മറുപടി നല്‍കുന്ന ശീലമാണ് ക്യാപ്റ്റന്‍ കൂളിനുള്ളത്.
വിവാദങ്ങല്‍ കൊഴുക്കുന്നതിനിടെ 2019 ലോകകപ്പ് വരെ ഇന്ത്യന്‍ ടീമിന്റെ ഒന്നാം നമ്പര്‍ കീപ്പറായി ധോണി തന്നെയുണ്ടാകുമെന്ന് ടീമിന്റെ മുഖ്യ സെലക്ടര്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. യുവതാരങ്ങളൊന്നും ധോണിയുടെ നിലവാരത്തിലെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് 36 കാരനായ താരം ലോകകപ്പിലും ഇന്ത്യയുടെ കീപ്പിങ് ഗ്ലൗ അണിയുമെന്ന് മുഖ്യ സെലക്ടര്‍ വ്യക്തമാക്കിയത്.
അതേസമയം, ഇക്കഴിഞ്ഞ ശ്രീലങ്കയുമായുള്ള പരമ്പരയില്‍ ധോണിക്ക് ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം നല്‍കിയതിന് രോഹിത്തിനെതിരെയും വിമര്‍ശനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് സൂപ്പര്‍ താരം. ധോണിയുടെ അടുത്ത കാലത്തെ പെര്‍ഫോമന്‍സ് നോക്കിയിട്ടുവേണം ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാനെന്ന് പറഞ്ഞ രോഹിത് ശര്‍മ്മ താരത്തിന് ബാറ്റിങ് സ്ഥാനക്കയറ്റം നല്‍കിയതിനെതിരേ വരുന്ന വിമര്‍ശനം തന്നെ അമ്പരപ്പിക്കുന്നുവെന്നും വ്യക്തമാക്കി.
ആറാമനായി ഇറങ്ങിയിരുന്ന ധോണിയെ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ നടന്ന മത്സരത്തില്‍ നാലാമനായും മൂന്നാമനായും ഇറക്കിയിരുന്നു. നാലാം സ്ഥാനത്തിന് ഇന്ത്യന്‍ ടീമില്‍ ഏറ്റവും അനുയോജ്യനായ താരം ധോണിയാണെന്നാണ് രോഹിത് ശര്‍മ്മ വ്യക്തമാക്കിയിരുന്നത്. ഇന്ത്യന്‍ ടീം മാനേജ്‌മെന്റെടുത്ത തീരുമാനമാണ് ധോണിക്കുള്ള ബാറ്റിങ് സ്ഥാനക്കയറ്റമെന്നും രോഹിത് പറഞ്ഞു.

Comments
Post a Comment