"സൊണാലിയെ തട്ടിക്കൊണ്ടുപോകാൻ വരെ ആഗ്രഹിച്ചിരുന്നു ഞാൻ " ; നഷ്ടപ്രണയത്തെക്കുറിച്ച് മനസുതുറന്ന് ഷൊയ്ബ് അക്തര്‍


ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ പലതും ചർച്ച ആയതും വിവാദമായതും ഒക്കെ ആണ് . ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുമാണ് ആ നിരയിലെ അവസാനത്തെ ആളുകള്‍. വിരുഷ്‌കയുടെ പ്രണയം സഫലമായപ്പോള്‍ സഫലമാകാതെ പോയവരും ധാരാളമാണ്. പാക് ഇതിഹാസ താരം ഷൊയ്ബ് അക്തറിന്റേതാണ് അത്തരത്തിലൊരു നഷ്ട പ്രണയമാണ്.

ഒരു കാലത്ത് ബോളിവുഡിന്റെ പ്രിയങ്കരിയായിരുന്നു സൊനാലി ബിന്ദ്ര. സൊനാലിയോട് ഷൊയ്ബിന് കടുത്ത പ്രണയമായിരുന്നുവെന്നും താരം എപ്പോഴും സൊനാലിയുടെ ചിത്രം തന്റെ പേഴ്‌സില്‍ കൊണ്ടു നടന്നിരുന്നുവെന്നുമാണ് പറയപ്പെടുന്നത്. സഹതാരങ്ങള്‍ക്കെല്ലാം അക്തറിന്റെ സൊനാലിയോടുള്ള പ്രണയം അറിയാമായിരുന്നു.

ഒരിക്കല്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ഇന്ത്യയിലെത്തിയപ്പോള്‍ അക്തറിന് സൊനാലിയെ കാണാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഷൊയിബിന് തന്റെ പ്രണയം തുറന്നു പറയാന്‍ സാധിച്ചില്ല. തന്റെ പ്രണയം നിരസിച്ചാല്‍ സൊനാലിയെ തട്ടികൊണ്ടു പോകാന്‍ വരെ അക്തര്‍ തയ്യാറായിരുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അക്തര്‍ തന്നെയാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.

എന്തായാലും കാലം കടന്നു പോയി. ഇരുവരും തങ്ങളുടെ ജീവിത പങ്കാളികളെ കണ്ടെത്തുകയും ചെയ്തു. ബോളിവുഡ് സംവിധായകനായ ഗോള്‍ഡി ബേലിനെയാണ് സൊനാലി വിവാഹം ചെയ്തത്. പാകിസ്താന്‍ സ്വദേശിനിയായ റൂഹബിനെ അക്തറും ജീവിതപങ്കാളിയാക്കി.

Comments

Popular posts from this blog

പിതാവിന് വയസു 46 മാതാവിന് 42 ; ഇരുപത് മക്കളുമായി ദമ്പതികള്‍ ഒരു ചാനല്‍ ഷോയ്‌ക്കെത്തിയപ്പോള്‍ (വീഡിയോ കാണാം)........

"യെവൻ പുലിയാണ് " 40 അടി ഉയരത്തിൽ നിന്നും താഴെ ഉള്ള മാനിനെ വേട്ടയാടുന്ന പുലി ......(വീഡിയോ കാണാം)

പ്രണയിച്ചവർക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവർക്കും പ്രണയിക്കാൻപോകുന്നവർക്കുമായി .................