ലോകത്തെ ഒട്ടകങ്ങള്‍ക്കായി മാത്രം ഒരു ആശുപത്രി : എക്‌സറേയ്ക്കും ശസ്ത്രക്രിയക്കും അടക്കം എല്ലാ സൗകര്യങ്ങളോടെ


ദുബായ് :ഒട്ടകത്തിന് തങ്ങളുടെ ജീവിതത്തില്‍ സവിശേഷമായ പ്രാധാന്യം നല്‍കുന്ന നാടുകളാണ് അറബ് രാജ്യങ്ങള്‍. സമ്പന്നമായ രാജ്യങ്ങളായി വികാസം പ്രാപിക്കുന്നതിന് മുന്‍പും ഒരു ജനതയുടെ സുഖ ദുഖങ്ങളുടെയൊപ്പം മണലാരണ്യങ്ങളില്‍ കൂട്ടായുണ്ടായിരുന്നത് ഈ ഒട്ടക കൂട്ടങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ഇന്നും അറബ് ജനത ഒട്ടകങ്ങളെ തങ്ങളുടെ നൊഞ്ചോട് ചേര്‍ക്കുന്നു. വര്‍ഷങ്ങളായി ഒട്ടകങ്ങള്‍ക്കായി ഓട്ടമത്സരങ്ങളും സൗന്ദര്യ മത്സരങ്ങളും നടത്തി പോരുന്നു. പല സുന്ദരി ഒട്ടകങ്ങളെയും വന്‍ തുകയ്ക്കാണ് ലേലത്തില്‍ വിറ്റു പോകാറുള്ളത്. ഏറ്റവും ഒടുവില്‍ ഒട്ടകങ്ങള്‍ക്കായി ഒരു ആശുപത്രിയും തുടങ്ങി ചരിത്രം കുറിച്ചിരിക്കുകയാണ് അറബ് ജനത. ദുബായിലാണ് ലോകത്തെ ആദ്യത്തെ ഒട്ടക ആശുപത്രി ആരംഭിച്ചത്. ഒട്ടകങ്ങള്‍ക്കായി ഓപ്പറേഷന്‍ തീയേറ്ററുകളും എക്‌സറേ എടുക്കാനുള്ള സജ്ജീകരണങ്ങളും അടക്കം എല്ലാ വിധ സംവിധാനങ്ങളുമായാണ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്.
20 ഒട്ടകങ്ങള്‍ വരെ ഒരേ സമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയും. അന്താരാഷ്ട്ര നിലവാരം അവകാശപ്പെടുന്ന മൃഗഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഒരു സംഘമാണ് ഒട്ടകങ്ങളെ പരിശോധിക്കുന്നത്. ഒരു ശസ്ത്രക്രിയക്ക് ഏകദേശം 64000 രൂപയും എക്‌സറേ എടുക്കുന്നതിനായി ഏകദേശം 7000 രൂപയുമാണ് ആശുപത്രിയിലെ ചാര്‍ജ്ജ്.
ചികിത്സ കൂടാതെ ഒട്ടകത്തിന്റെ ആരോഗ്യ പരിപാലനം സംബന്ധിച്ച ഗവേഷണങ്ങളും ആശുപത്രിയില്‍ അനുബന്ധമായി നടത്തി വരുന്നു. അറബ് ജനതയുടെ പാരമ്പര്യങ്ങളെ ഉയര്‍ത്തി പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചതെന്നാണ് അധികൃതര്‍ പറയുന്നു.

Comments

Popular posts from this blog

പിതാവിന് വയസു 46 മാതാവിന് 42 ; ഇരുപത് മക്കളുമായി ദമ്പതികള്‍ ഒരു ചാനല്‍ ഷോയ്‌ക്കെത്തിയപ്പോള്‍ (വീഡിയോ കാണാം)........

"യെവൻ പുലിയാണ് " 40 അടി ഉയരത്തിൽ നിന്നും താഴെ ഉള്ള മാനിനെ വേട്ടയാടുന്ന പുലി ......(വീഡിയോ കാണാം)

പ്രണയിച്ചവർക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവർക്കും പ്രണയിക്കാൻപോകുന്നവർക്കുമായി .................