രാമലീല ഇനി തെലുങ്കിലും; ആഗ്രഹം പ്രകടിപ്പിച്ച് തെുങ്ക് താരം
ദിലീപിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം രാമലീല ഇനി തെലുങ്കിലേയ്ക്ക്... ചിത്രം തെലുങ്കില്‍ റീമേക്കിനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാമലീല തെലുങ്കിലെത്തുമ്ബോള്‍ നായകനായി എത്തുന്നത് ആരെന്ന് ചോദ്യമാണ് ഏവര്‍ക്കും. എന്നാല്‍ ഇതുസംബന്ധിച്ച് തീരുമാനമായിട്ടില്ല.
തെലുങ്ക് താരം കല്യാണ്‍ റാം റീമേക്കിന് താതപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. തെലുങ്ക് പ്രമുഖ സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കുമായി രാമലീലയുടെ പ്രത്യേക പ്രദര്‍ശനവും കല്യാണ്‍ റാം ഒരുക്കി. രാമലീല പൊളിറ്റിക്കല്‍ ത്രില്ലറായതിനാല്‍ തെലുങ്കിലും സ്വീകരിക്കപ്പെടുമെന്നുള്ള വിശ്വാസത്തിലാണ് കല്യാണ്‍. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല.

Comments
Post a Comment