കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചു പാകിസ്താനെതിരെ വിമര്ശനയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം......
ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. കാണാനെത്തിയ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചു. സുരക്ഷയുടെ പേരില്‍ ഭാര്യയുടെ താലി ഉള്‍പ്പടെയുള്ള ആഭരണങ്ങള്‍ അഴിച്ചുവെപ്പിച്ചു. രണ്ടു മുറികളിലാണ് ഇരുത്തുകയെന്ന കാര്യം നേരത്തെ അറിയിച്ചില്ല. കുല്‍ൂഷണ്‍ ജാദവിന്റെ അമ്മയെ മാതൃഭാഷ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇന്ത്യന്‍ ഡെപ്യൂട്ടി കമ്മീഷണറെ മുറിയില്‍ നിന്ന് മാറ്റിനിര്‍ത്തി. പാക് മാധ്യമങ്ങളും കുടുംബത്തെ അവഹേളിച്ചു. കുല്‍ഭൂഷണിന്റേത് സമ്മര്‍ദ്ദത്തിന്റെ ശരീരഭാഷയാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. മുമ്പ് നല്‍കിയ ഉറപ്പുകളില്‍ നിന്ന് പാകിസ്താന്‍ പിന്നോട്ട് പോയെന്നും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

Comments
Post a Comment