'മുപ്പത് കഴിഞ്ഞവരാണോ? ചെന്നൈയിലേക്ക് സ്വാഗതം' ചെന്നൈ സൂപ്പർകിങ്സിന് ആരാധകരുടെ ട്രോള്‍
ചെന്നൈ: ഐ.പി.എല്‍ താരലേലത്തിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ട്വിറ്ററില്‍ ട്രോള്‍ പ്രളയം. മുപ്പത് വയസ്സിന് മുകളിലുള്ളവരെ ചെന്നൈ ടീമിലേക്ക് വാങ്ങിക്കൂട്ടി എന്നതാണ് ആരാധകരുടെ പരാതി.
ക്യാപ്റ്റന്‍ എം.എസ് ധോനി, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നീ താരങ്ങളെ ലേലത്തിന് മുമ്ബെ ചെന്നൈ നിലനിര്‍ത്തിയിരുന്നു. തുടര്‍ന്ന് ബെംഗളൂരുവില്‍ നടന്ന ലേലത്തില്‍ തങ്ങളുടെ മുന്‍ താരങ്ങളായ ഫാഫ് ഡു പ്ലെസിസ്, ഡ്വെയ്ന്‍ ബ്രാവോ, മുരളി വിജയ് എന്നിവരെയും ചെന്നൈ തട്ടകത്തിലെത്തിച്ചു.
ഹര്‍ഭജന്‍ സിങ്ങ്, ഷെയ്ന്‍ വാട്സണ്‍, ശ്രദ്ധുല്‍ ഠാക്കൂര്‍, ഇമ്രാന്‍ താഹിര്‍, അമ്ബാട്ടി റായിഡു എന്നിവരാണ് ചെന്നൈ ടീമിലെടുത്ത മറ്റു പ്രധാന താരങ്ങള്‍. ഇവരില്‍ അധികപേരും മുപ്പത് പിന്നിട്ടവരാണെന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. മുപ്പത് വയസ്സിന് മുകളിലുള്ളവരാണോ എങ്കില്‍ ചെന്നൈ ടീമിലേക്ക് സ്വാഗതം എന്ന തരത്തിലാണ് ട്വിറ്ററില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഈ പശ്ചാത്തലത്തില്‍ ഗെയ്ലിനെ എന്തുകൊണ്ട് ടീമിലെടുത്തില്ല എന്ന ആരാധകന്റെ ചോദ്യത്തിന് ചെന്നൈ മറുപടി നല്‍കിയിരുന്നു. മുപ്പതിന് മുകളിലായതിനാല്‍ ഗെയ്ലിനെ തഴയുകയായിരുന്നു എന്നായിരുന്നു ടീമിന്റെ മറുപടി.
Key players of CSK. #IPLAuction pic.twitter.com/oaIRxF9yeD— Sunil- The Cricketer (@1sInto2s) January 27, 2018


Comments
Post a Comment