നിയമം ലംഘിച്ച് അതിര്‍ത്തി കടന്ന ആനയുടെ സാഹസിക യാത്ര; ചൈനക്ക് അസംതൃപ്തി ( വീഡിയോ കാണാം)

നിയമം ലംഘിച്ച് മറ്റൊരു രാജ്യത്ത് കടന്നുകയറിയാല്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കും. കുറ്റം ചെയ്തത് മനുഷ്യരാണെങ്കില്‍ പിന്നെ പറയണ്ട ശിക്ഷ ഉറപ്പാണ്. എന്നാല്‍ ചൈന ലാവോസ് അതിര്‍ത്തിയിലുടെ അതിക്രമിച്ചു കടന്നത് ഒരു ഏഷ്യന്‍ ആനയാണ്. അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന വേലിക്കെട്ടുകളെല്ലാം ചാടിക്കടന്ന് സാഹസികമായിട്ടായിരുന്നു ആനയുടെ യാത്ര. ശനിയാഴ്ച വെളുപ്പിനു നാലു മണിയോടെയാണ് ആന അതിര്‍ത്തി ലംഘിച്ച് തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ നിന്ന് ലാവോസിലെ ലുവാങ് നമ്തയിലേക്കു കടന്നത്.
അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് റോഡില്‍ സ്ഥാപിച്ചിരിക്കുന്ന വേലിക്കെട്ടുകള്‍ മറികടന്നു പോകുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. രണ്ട് മണിക്കൂറിനു ശേഷമാണ് ആന യാത്രയവസാനിപ്പിച്ച് തിരികെയെത്തിയത്. ആനയിറങ്ങിയ ഉടന്‍തന്നെ അതിര്‍ത്തിയിലെ സൈനികര്‍ സമീപ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കടുത്ത ശൈത്യകാലമായതിനാല്‍ ആനകളും മറ്റു വന്യമൃഗങ്ങളും ഭക്ഷണമന്വേഷിച്ച് സമീപ ഗ്രാമങ്ങളിലിറങ്ങാറുണ്ട്.

ഇങ്ങനെ ഭക്ഷണം തേടിയിറങ്ങിയതാകാം ആനയെന്നാണ് സൈനികരുടെ നിഗമനം. അതിര്‍ത്തി കടന്നുള്ള കറക്കത്തിനു ശേഷം തിരികെയെത്തിയ കാട്ടാന ആറരയോടെ സുരക്ഷിതമായി കാട്ടിലേക്കു മടങ്ങിയതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഭക്ഷണം തേടിയാണെങ്കിലും മറ്റൊരു രാജ്യത്തു കടന്നുകയറി തിരികെയെത്തിയ കാട്ടാനയ്ക്ക് വമ്പന്‍ സ്വീകരണമാണ് സമൂഹമാധ്യമങ്ങള്‍ നല്‍കുന്നത്.

Comments

Popular posts from this blog

"യെവൻ പുലിയാണ് " 40 അടി ഉയരത്തിൽ നിന്നും താഴെ ഉള്ള മാനിനെ വേട്ടയാടുന്ന പുലി ......(വീഡിയോ കാണാം)

ലോക ക്രിക്കറ്റ് കീഴടക്കിയ ഇന്ത്യൻ വംശജർ........കേട്ടാൽ നിങ്ങൾ ഞെട്ടുന്നതും അറിയപെടാത്തതുമായ പലരും ഉൾപ്പെടുന്നു.....

പിതാവിന് വയസു 46 മാതാവിന് 42 ; ഇരുപത് മക്കളുമായി ദമ്പതികള്‍ ഒരു ചാനല്‍ ഷോയ്‌ക്കെത്തിയപ്പോള്‍ (വീഡിയോ കാണാം)........