" സത്യത്തിൽ ഇതാണോ നോക്ക് മർമ്മം " ആക്രമിക്കാൻ വന്ന കാട്ടാന അയാളുടെ നോട്ടത്തിനു മുൻപിൽ പതറി പിന്തിരിഞ്ഞു ( വീഡിയോ കാണാം )
ചവിട്ടി മെതിക്കാന്‍ വരുന്ന ആനയെ കൂര്‍ത്ത നോട്ടം കൊണ്ടുപിന്തിരിപ്പിക്കുന്നയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം. അലന്‍ മാക്‌സ്മിത്ത് എന്ന ഗൈഡിനടുത്തേക്കാണ് കാട്ടാന ആക്രമിക്കാനായി പാഞ്ഞെത്തുന്നത്.
എന്നാല്‍ തന്റെ നേരേ കുതിച്ച് വരുന്ന ആനയെ വടികൊണ്ട് ആഗ്യം കാട്ടി തടഞ്ഞു നിര്‍ത്തുകയാണ് അലന്‍ ചെയ്യുന്നത്. പിന്നീടും ആന കുതിക്കാന്‍ ഒരുങ്ങുമ്പോഴൊക്കെ വടി ഉയര്‍ത്തി ആനയെ അലന്‍ തടയുന്നതു കാണാം. ഒടുവില്‍ വടി കൊണ്ടുതന്നെ ആഗ്യം കാട്ടി കാട്ടാനയെ തിരികെ അയക്കുകയും ചെയ്തു.
അതേസമയം അലന്റെ സ്ഥാനത്ത് തങ്ങളായിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാനായി കുതിച്ചു വരുന്ന ആനയ്ക്കു നേരെ വെടി വെച്ചേനെയെന്ന് ഈ വിഡിയോ കണ്ട ആഫ്രിക്കയിലെ മറ്റു ഗൈഡുകളെല്ലാം വ്യക്തമാക്കി.
ശാന്തതയില്‍ നിന്നുള്ള ഊര്‍ജ്ജമാണ് ആനയെ നിയന്ത്രിക്കാന്‍ തന്നെ സഹായിക്കുന്നതെന്നാണ് അലന്‍ പറയുന്നത്. ആനകളെ മാത്രമല്ല ഏതൊരു വന്യജീവിയേയും ശാന്തതയോടെ നേരിട്ടാല്‍ അത് അവയ്ക്കും നമുക്കും അപകടം പറ്റാതിരിക്കാന്‍ സഹായിക്കുമെന്ന് അലന്‍ വ്യക്തമാക്കി.
ഏറെ നാളത്തെ പരിശ്രമത്തിനു ശേഷമാണ് താന്‍ ഇത് വിജയകരമായി ഇപ്പോള്‍ ചെയ്യുന്നതെന്നും അലന്‍ പറയുന്നു. ശ്രമിച്ചാല്‍ ആര്‍ക്കും ചെയ്യാന്‍ കഴിയുന്ന കാര്യമാണെന്നും മനസാന്നിധ്യവും ആത്മധൈര്യവും മാത്രമാണ് ഇതിനായി വേണ്ട കൈമുതലെന്നും അലന്‍ വിശദീകരിക്കുന്നു. അതേസമയം കൃത്യമായ പരിശീലനവും തയ്യാറെടുപ്പുമില്ലാതെ ഇതു പരീക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടരുതെന്നും അലന്‍ മുന്നറിയിപ്പു നല്‍കുന്നു.

Comments
Post a Comment