"വയസന്‍പട"...എന്ന പേരുദോഷവുമായി വീണ്ടും അംഗത്തിനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്..........



ഐപിഎല്‍ താരലേലം പൂര്‍ത്തിയായപ്പോള്‍ ‘വയസന്‍പട’ എന്ന പേരുദോഷം സ്വന്തമാക്കിയ ടീമാണ് ചെന്നൈ സൂപ്പര്‍കിങ്‌സ്. ടീമിലെ പ്രധാന കളിക്കാരിലേറെയും, മുപ്പതിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ്. എന്നാല്‍ ആദ്യ മല്‍സരങ്ങളില്‍ കളിപ്പിക്കുന്ന തുടക്ക ഇലവനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ടീം മാനേജ്‌മെന്റ് തുടങ്ങിക്കഴിഞ്ഞതായാണ് വിവരം. ഇതില്‍നിന്ന് വെറ്ററന്‍ താരങ്ങള്‍ക്കു തന്നെയാകും പ്രാമുഖ്യം നല്‍കുക.

ഷെയ്ന്‍ വാട്ട്‌സ്ന്‍, ഫാഫ് ഡുപ്ലെസിസ്, ധോണി, ഡ്വെയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ് എന്നീ താരങ്ങള്‍ ആദ്യ മല്‍സരങ്ങള്‍ക്കുള്ള ഇലവനില്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇവര്‍ക്ക് പുറമെ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, കേദാര്‍ ജാദവ് എന്നിവരും ടീമിലുണ്ടാകും. വെറ്ററന്‍ താരങ്ങളുടെ അനുഭവസമ്പത്ത് മുതല്‍ക്കൂട്ടാകുമെന്ന വിലയിരുത്തലിലാണ് ടീം മാനേജ്‌മെന്റ് ഇവരെ കൂടാതെ യുവതാരം ദീപക് ചഹര്‍, മാര്‍ക്ക് വുഡ് എന്നിവരെയും ആദ്യ കളികളില്‍ നിയോഗിക്കും.

അതേസമയം മുരളി വിജയ്, അമ്പാട്ടി റായിഡു, ഇമ്രാന്‍ താഹിര്‍, ലുങ്കിസാനി എങ്കിഡി എന്നിവര്‍ക്ക് പിന്നീടുള്ള മല്‍സരങ്ങളില്‍ മാറിമാറി അവസരം നല്‍കാനും സാധ്യതയേറെയാണ്.

ചെന്നൈ സൂപ്പര്‍കിങ്‌സ് തുടക്ക സാധ്യതാ ടീം

ഷെയ്ന്‍ വാട്ട്‌സണ്‍, ഫാഫ് ഡുപ്ലെസിസ്, സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, എംഎസ് ധോണി(വിക്കറ്റ് കീപ്പര്‍), ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ്, ദീപക് ചഹര്‍, ഷര്‍ദുല്‍ താക്കൂര്‍, മാര്‍ക്ക് വുഡ്

Comments

Popular posts from this blog

"യെവൻ പുലിയാണ് " 40 അടി ഉയരത്തിൽ നിന്നും താഴെ ഉള്ള മാനിനെ വേട്ടയാടുന്ന പുലി ......(വീഡിയോ കാണാം)

ലോക ക്രിക്കറ്റ് കീഴടക്കിയ ഇന്ത്യൻ വംശജർ........കേട്ടാൽ നിങ്ങൾ ഞെട്ടുന്നതും അറിയപെടാത്തതുമായ പലരും ഉൾപ്പെടുന്നു.....

പിതാവിന് വയസു 46 മാതാവിന് 42 ; ഇരുപത് മക്കളുമായി ദമ്പതികള്‍ ഒരു ചാനല്‍ ഷോയ്‌ക്കെത്തിയപ്പോള്‍ (വീഡിയോ കാണാം)........