മമ്മുക്ക എന്ന മഹാനടനെ വീണ്ടും പരിഹസിച്ചു WCC ; മാപ്പു നൽകില്ല പൊതു സമൂഹം ...........


WCC  എന്ന പേരിൽ സിനിമ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനും അവർക്കെതിരെ ഉള്ള ചൂഷണത്തിന്  അറുതിവരുത്താനും വേണ്ടി തുടങ്ങി എന്ന് സ്വയം  വിലയിരുത്തുന്ന സംഘടന പക്ഷെ വീണ്ടും വീണ്ടും എന്തോ പകപോക്കൽ പോലെ മമ്മുട്ടി എന്ന നമ്മുടെ മലയാളത്തിന്റെ മെഗാസ്റ്റാറിനെ മാത്രം ടാർഗറ്റ് ചെയുന്നു.

ഈ അടുത്ത സമയത്തു നടന്ന ഒരു നടിക്ക് ഉണ്ടായ മോശമായ അനുഭവത്തെ തുടർന്നാണ് ഈ സംഘടന രൂപം കൊണ്ടത് , എന്നാൽ ആ വിഷയത്തിന് പുറമെ ഇപ്പോൾ അവർ മറ്റു പല കാര്യങ്ങളും ചർച്ച ചെയുകയും ആവിഷ്കാര സ്വാതന്ത്രത്തെ ചോദ്യം ചെയുകയും ചെയുന്നു . മഹാ നടൻ മമ്മൂട്ടി അഭിനയിച്ച കസബ എന്ന ചിത്രത്തിലെ ചില രംഗങ്ങൾ പരാമർശിച്ചു അദ്ദേഹത്തെ അപമാനിക്കുന്ന തരത്തിൽ പാർവതി എന്ന നടി പരാമർശം നടത്തിയത് സോഷ്യൽ മീഡിയയിൽ വലിയ വിവാദം ആയിരുന്നു . മാത്രമല്ല രശ്മി നായർ എന്ന നടിയുടെ ഫേസ്ബുക് പേജിലും അദ്ദഹത്തെ പറ്റി കൂടുതൽ പരാമർശങ്ങളും അപഹാസ്യപരമായ വാക്കുകളും വന്നിരുന്നു .
ഇപ്പോൾ പുതിയതായി വന്നിരിക്കുന്നത് Women in Cinema Collective  എന്ന പേരിലുള്ള അവരുടെ ഫേസ്ബുക് പേജിൽ അദ്ദഹത്തെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പരാമർശം വന്നിരുന്നു . അതിൽ പറഞ്ഞിരിക്കുന്നത്  എന്തെന്നാൽ "65 വയസ്സുള്ള മമ്മുട്ടിയുടെ യുവത്വം കൃത്രിമമാണ് എന്നും കൂടാതെ അദ്ദേഹം ചെയുന്ന ഓരോ കാര്യങ്ങളും മറ്റുള്ളവരുടെ സഹായത്തോടെ ആണ് എന്നും പിന്നെ യുവ നടന്മാർക്ക് ഒപ്പം അവർ ചെയ്യണ്ട റോളുകൾ ചെയ്തു ഫലിപ്പിക്കാൻ ശ്രമിക്കുന്നു എന്നും ആണ് ".

 ഈ പ്രസ്താവനകൾ നടത്തുന്നവരോട് ഞങ്ങൾക്ക് ഒന്നേ പറയാൻ ഉള്ളു പത്തേമാരി സിനിമയിൽ മമ്മൂക്കയുടെ കഥാപാത്രം പള്ളിക്കൽ നാരായണൻ പറയുന്നപോലെ : " നമ്മൾ വഴിവെട്ടിയവരാണ് പുറകെ വരുന്നവർക്ക് അതുകൊണ്ടു വേഗത കൂടും" എന്നതാണ് , ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അദ്ദേഹം എന്നും മലയാളത്തിന്റെ അഭിമാനമായി ഇവിടെ തന്നെ ഉണ്ടാകും കൂടെ അദ്ദേഹത്തെ സ്നേഹിക്കുന്നവരും .

Comments

Popular posts from this blog

"യെവൻ പുലിയാണ് " 40 അടി ഉയരത്തിൽ നിന്നും താഴെ ഉള്ള മാനിനെ വേട്ടയാടുന്ന പുലി ......(വീഡിയോ കാണാം)

ലോക ക്രിക്കറ്റ് കീഴടക്കിയ ഇന്ത്യൻ വംശജർ........കേട്ടാൽ നിങ്ങൾ ഞെട്ടുന്നതും അറിയപെടാത്തതുമായ പലരും ഉൾപ്പെടുന്നു.....

"മ്മടെ തൃശൂരിലെ DJ പൊളിച്ചുട്ടാ ".........വൈറലായി പള്ളിയിലെ ഡിജെ; ന്യൂ ജെന്‍ ആശയവുമായി തൃശ്ശൂരിലെ പള്ളി (വീഡിയോ കാണാം)