" ദൈവമേ കൈതൊഴാം K കുമാറാകണം " ; 100 % ഹാസ്യം നിറഞ്ഞ ഒരു മലയാളം മുവി.......
മലയാള സിനിമയുടെ ഫാമിലി ഹീറോ എന്ന് അറിയപ്പെടുന്ന ജയറാമേട്ടന്റെ തിരിച്ചുവരവ് കൂടി ആണ് ഈ സിനിമ . സലിം കുമാർ എന്ന ഹാസ്യ സാമ്രാട്ട് ഇതുവരെ ഡയറക്റ്റ് ചെയ്ത സിനിമകൾ അക്കാദമിക്കൽ മൂവീസ് ആയിരുന്നെങ്കിൽ ഇത് തികച്ചും വ്യത്യസ്തമായ സിനിമ എന്ന് വേണം പറയാൻ.മലയാളികളുടെ ഹാസ്യ ആസ്വാദനവും പൾസും അറിയാവുന്ന ജയറാമും സലീംകുമാറും ചേർന്ന് ഒരുക്കിയ " ദൈവമേ കൈതൊഴാം K കുമാറാകണം " എന്ന സിനിമയുടെ ടൈറ്റ്‌ലിനു താഴെ 3F എന്ന് കാണാം Fun , Family ,Fantasy എന്നതാണ് ഈ 3F ന്റ്റെ അർഥം അത് അക്ഷരാർത്ഥത്തിൽ പ്രാവർത്തികം ആക്കിയ സിനിമ എന്ന് വേണം പറയാൻ ............പ്രേക്ഷകരെ വെറുപ്പിക്കാത്ത ഒരു നല്ല ഫാമിലി മൂവി ആണ് ഈ ചിത്രം ഇതിൽ ജയറാമിനെ കൂടാതെ ശ്രീനിവാസൻ , നെടുമുടി വേണു , അനുശ്രീ , ഹരിശ്രീ അശോകൻ എന്നിവർ ആണ് മുഖ്യ നടി നടൻമാർ .


Comments
Post a Comment