ലോകോത്തര സിനിമകളുടെ കളക്ഷൻ മമ്മൂട്ടിയുടെ കൈയിൽ ഉണ്ട് ;പക്ഷേ ചോദിച്ചാല്‍ പ്രശ്നമാണ്! ജോയ് മാത്യു


മെഗാസ്റ്റാറിനെ വച്ച് അങ്കിൾ എന്ന പുതിയ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അദ്ദേഹമാണ് , അതിന്റ്റെ തിരക്കിലും സന്തോഷത്തിലുമാണ്  ജോയ് മാത്യു ; അദ്ദേഹം മമ്മുക്കയെപ്പറ്റി പറഞ്ഞ കുറച്ചു വാക്കുകൾ

മമ്മൂട്ടിയുമൊത്ത് അഭിനയിക്കുന്നത് പുതിയ അനുഭവമാണ് സമ്മാനിക്കുന്നതെന്ന് ജോയ് മാത്യു പറയുന്നു. "സത്യത്തില്‍ സിനിമാ സെറ്റ് ഒരു കുടുംബം പോലെയാണെന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും അത് ആദ്യമായി ഫീല്‍ ചെയ്തത് മമ്മൂട്ടിയുമൊത്ത് അഭിനയിച്ചപ്പോഴാണ്. അദ്ദേഹത്തിന് ലോകസിനിമയെക്കുറിച്ചൊക്കെ നല്ല വിവരമാണ്. ലോക സിനിമകളുടെ വലിയൊരു കളക്ഷന്‍ തന്നെ കൈയിലുണ്ട്. പക്ഷേ ചോദിച്ചാല്‍ പതുക്കെ ഉഴപ്പും. തരില്ല, താന്‍ വീട്ടില്‍ വന്നുകണ്ടോ എന്ന് പറയും. കക്ഷിയുടെ വീട്ടില്‍ നല്ലൊരു തിയേറ്ററുണ്ട്" - ജോയ് മാത്യു അഭിമുഖത്തില്‍ പറയുന്നു.

"മമ്മൂട്ടി സ്വന്തമായി ഭക്ഷണം കൊണ്ടുവരികയോ കഴിക്കാന്‍ പോവുകയോ ചെയ്താല്‍ നിര്‍ബന്ധിച്ച് നമ്മളെ വിളിക്കും. പോകണം, ഭക്ഷണം ഷെയര്‍ ചെയ്യണം. സ്വന്തം ഭക്ഷണം ഷെയര്‍ ചെയ്യുന്നത് സഹജീവിയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല രീതിയാണ്. ഒരാള്‍ക്ക് നമ്മളോടുള്ള കരുതല്‍ കൂടിയാണത്. ഞാന്‍ ശ്രദ്ധിച്ച മമ്മൂട്ടിയുടെ ഏറ്റവും വലിയ മഹത്വം ഇതാണ്" - ജോയ് മാത്യു പറയുന്നു.
.

Comments

Popular posts from this blog

"യെവൻ പുലിയാണ് " 40 അടി ഉയരത്തിൽ നിന്നും താഴെ ഉള്ള മാനിനെ വേട്ടയാടുന്ന പുലി ......(വീഡിയോ കാണാം)

ലോക ക്രിക്കറ്റ് കീഴടക്കിയ ഇന്ത്യൻ വംശജർ........കേട്ടാൽ നിങ്ങൾ ഞെട്ടുന്നതും അറിയപെടാത്തതുമായ പലരും ഉൾപ്പെടുന്നു.....

പിതാവിന് വയസു 46 മാതാവിന് 42 ; ഇരുപത് മക്കളുമായി ദമ്പതികള്‍ ഒരു ചാനല്‍ ഷോയ്‌ക്കെത്തിയപ്പോള്‍ (വീഡിയോ കാണാം)........