സ്വന്തം കുറവുകളെ അതിജീവിച്ചു ജീവിതത്തിൽ നിറങ്ങൾ പടർത്തി സ്വപ്‍ന എന്ന കലാകാരി ( കൂടുതൽ ചിത്രങ്ങൾ കാണാം).....
എല്ലാം തികഞ്ഞവർ എന്ന് സ്വയം അവകാശപ്പെടുന്ന നമ്മൾ പലപ്പോളും പലകാര്യങ്ങളിലും ചെറുതാണ് എന്ന് തോന്നിക്കുന്ന നിമിഷങ്ങൾ അങ്ങനെ വേണം പറയാൻ , ജീവിതത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും നിസാരമായ പ്രശ്നനങ്ങളും കൊണ്ട് ആത്മഹത്യാ വരെ ചെയുന്ന ആളുകൾ ഉള്ള നമ്മുടെ നാട്ടിൽ സ്വന്തം കുറവുകളെ അതിജീവിച്ചു തനിക്കു കിട്ടിയ കഴിവുകൊണ്ട് എല്ലാവരെയും വിസ്മയിപ്പിക്കുകയാണ് എറണാകുളം ജില്ലയിലെ പോതെനിക്കാട് സ്വദേശി സ്വപ്‍ന അഗസ്റ്റിൻ എന്ന കലാകാരി .
ജന്മനാ രണ്ടു കായ്കളും ഇല്ലാതെ ജനിച്ച ഈ മിടുക്കി കാലുകൾ ഉപയോഗിച്ച് വരച്ച ഓരോ ചിത്രങ്ങളും ഏവരെയും വിസ്മയിപ്പിക്കുന്നതാണ്.
ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങൾ നേടിക്കഴിഞ്ഞ ഈ കലാകാരി സ്വന്തം ജീവിതവും കൊണ്ട് മറ്റുള്ളവരുടെ മുന്നിൽ തുറന്നു കാട്ടുന്നത് ഇതുപോലെ അനേകായിരങ്ങൾക്കുള്ള ആത്മവിശ്വാസത്തിന്റ്റെ ശ്രീകോവിലാണ്. സ്വപ്ന എന്ന കലാകാരിക്കും സ്വപ്ന വരച്ച ചിത്രങ്ങൾക്കും ആശംസകൾ നേരുന്നു Wonder Media ജീവിതത്തിൽ ഇനിയും നേട്ടങ്ങൾ ഉണ്ടാകട്ടെ .









Comments
Post a Comment