മരിച്ചുപോയ കുഞ്ഞനുജത്തിക്കായി ഗാനം ആലപിക്കുന്ന നാല് വയസുകാരന്‍ വൈറലാകുന്നു ( വീഡിയോ കാണാം )............



രക്തബന്ധം കൊണ്ടും ഹൃദയബന്ധം കൊണ്ടും തീവ്രമാണ് സഹോദരസ്‌നേഹം. അങ്ങനെയൊരു ബന്ധത്തിന്റെ തീവ്രത തെളിയിക്കുന്ന ഹൃദയസ്പര്‍ശിയായ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. തന്നെ വിട്ടുപോയ കുഞ്ഞനുജത്തിക്കായി ഗാനം ആലപിക്കുന്ന നാല് വയസുകാരന്‍ അലക്‌സിന്റെ വീഡിയോ കാഴ്ചക്കാരുടെ കരളലിയിക്കുന്നതാണ്.

കുട്ടിയുടെ പിതാവ് സമീറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ സാധിക്കാതെ എല്ലാവരെയും വിട്ട് പോയ തന്റെ കുഞ്ഞനുജത്തിക്കായി പാട്ട് പാടുകയാണ് അലക്‌സ്. വീഡിയോ എടുക്കുന്നതു പോലും അറിയാതെയാണ് സഹോദരിയുടെ ഫോട്ടോയുടെ മുമ്പില്‍ അവന്‍ ഗാനം ആലപിക്കുന്നതെന്ന് സമീര്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ച പോസ്റ്റില്‍ പറയുന്നു. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ കാഴ്ചക്കാരുടെ കണ്ണുകളെ ഈറനണിയിച്ചു.
കോകോ എന്ന ചിത്രത്തിലെ റിമമ്പര്‍ മീ എന്ന ഗാനമാണ് അലക്‌സ് ആലപിച്ചത്. വീഡിയോ ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്.

താങ്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഗാനരചയിതാവ് ക്രിസ്റ്റന്‍ ആന്റേഴ്‌സണ്‍ സമീറിനോട് വീഡിയോയ്ക്ക് മറുപടിയായി ട്വീറ്റ് ചെയ്തു. ഗാനം മനോഹരമായി ആലപിച്ചിട്ടുണ്ടെന്നും അവര്‍ ട്വീറ്റില്‍ പറയുന്നു.


Comments

Popular posts from this blog

"യെവൻ പുലിയാണ് " 40 അടി ഉയരത്തിൽ നിന്നും താഴെ ഉള്ള മാനിനെ വേട്ടയാടുന്ന പുലി ......(വീഡിയോ കാണാം)

ലോക ക്രിക്കറ്റ് കീഴടക്കിയ ഇന്ത്യൻ വംശജർ........കേട്ടാൽ നിങ്ങൾ ഞെട്ടുന്നതും അറിയപെടാത്തതുമായ പലരും ഉൾപ്പെടുന്നു.....

പിതാവിന് വയസു 46 മാതാവിന് 42 ; ഇരുപത് മക്കളുമായി ദമ്പതികള്‍ ഒരു ചാനല്‍ ഷോയ്‌ക്കെത്തിയപ്പോള്‍ (വീഡിയോ കാണാം)........