"നിയമത്തിനു മുൻപിൽ മസിലു പിടിച്ചു നടൻ" ; സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് 10 ദിവസത്തേക്ക് കൂടി തടഞ്ഞു; നടൻ സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്......
കൊച്ചി: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ സുരേഷ് ഗോപി എം.പിയെ അറസ്റ്റ് ചെയ്യുന്നത് 10 ദിവസത്തേക്ക് കൂടി തടഞ്ഞു. കേസ് പരിഗണിച്ച ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ആഡംബര വാഹന നികുതി വെട്ടിപ്പ് കേസില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി കേസന്വേഷണവുമായി വേണ്ട വിധം സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്.
സുരേഷ് ഗോപിയുടെ സഹകരണം തൃപ്തികരമല്ലെന്ന നിലപാടിലാന്ന് ക്രൈംബ്രാഞ്ച്.കേസില്‍ ക്രൈംബ്രാഞ്ച് മുന്‍പാകെ സുരേഷ് ഗോപി ഹാജരാക്കിയ രേഖകള്‍ക്ക് കേസുമായി പ്രത്യക്ഷ ബന്ധമില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
കേസന്വേഷണവുമായി സഹകരിക്കാന്‍ ഹൈക്കോടതി സുരേഷ് ഗോപിക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.രണ്ട് ആഡംബര കാറുകളുടെ ഉടമയായ സുരേഷ്‌ഗോപി നികുതിയിനത്തില്‍ വന്‍ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. പോണ്ടിച്ചേരിയിലും ഡല്‍ഹിയിലുമാണ് കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സുരേഷ് ഗോപിയെ കൂടാതെ ഫഹദ് ഫാസിലും അമലാപോളും ഇതേ കേസിൽ കുടുങ്ങിയിരുന്നു എന്നാൽ ഫഹദ് കോടതിയിൽ ഹാജരാകുകയുണ്ടായി.


Comments
Post a Comment